Follow the News Bengaluru channel on WhatsApp

മയക്കുമരുന്നുമായി ഒമാന്‍ പൗരനടക്കം രണ്ടു പേര്‍ പിടിയിലായി

ബെംഗളൂരു: മയക്കുമരുന്നുമായി ഒമാന്‍ പൗരനടക്കം രണ്ടു പേര്‍ മംഗളൂരുവില്‍ പിടിയിലായി. ഒമാന്‍ പൗരന്‍ അഹമ്മദ് മുഹമ്മദ് മുസ്തഫ അല്‍ മഹമാനി (24), ഹിമാചല്‍ സ്വദേശി റാം (22) എന്നിവരാണ് മംഗളൂരു സിറ്റി പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 51 ഗ്രാം കഞ്ചാവും 2 ഗ്രാം എംഡിഎംഎ മരുന്നും പിടിച്ചെടുത്തു.

ഗോവ സന്ദര്‍ശിക്കാനായി ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയതാണ് അഹമദ്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഫിസിയോതെറാപ്പി ചികിത്സക്കായാണ് ഇയാള്‍ മംഗളൂരുവിലെത്തിയതെന്ന് പോലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു. നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ നിന്നാണ് രണ്ടു പേരേയും അറസ്റ്റ് ചെയ്തത്.

ഇയാളുടെ പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞതിനാല്‍ പാസ്‌പോര്‍ട്ട് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. ലഹരി വസ്തുക്കള്‍ കൈവശം വെച്ചതിന് എന്‍.ഡി.പി. എസ് ആക്ട് പ്രകാരം രണ്ടു പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ലഹരി വസ്തുക്കള്‍ ലഭിച്ചതെവിടെനിന്നെന്ന് അന്വേഷിച്ചു വരികയാണെന്നും കമീഷണര്‍ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.