Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ ലോക് ഡൗണ്‍ ഇളവുകള്‍: ബിബിഎംപി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ബെംഗളൂരു: നഗരത്തില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ ബിബിഎംപി പുറപ്പെടുവിച്ചു. തെരുവുകളില്‍ ആള്‍കൂട്ടമുണ്ടാകുന്നതിനാല്‍ കടകളിലോ മറ്റ് സ്ഥാപനങ്ങളിലോ ഇളവുകളോ മറ്റു സൗജന്യങ്ങളോ നല്‍കരുതെന്നുമടക്കമുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് ബിബിഎംപി പുറപ്പെടുവിച്ചത്.

അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് തടസ്സമില്ല. സാമൂഹിക അകലം പാലിച്ചുവേണം കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരെ പ്രവേശിപ്പിക്കേണ്ടതെന്നും ടോക്കണ്‍ സമ്പ്രദായം ഇതിനായി ഏര്‍പ്പെടുത്തണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. കടകളില്‍ എത്തു ഉപഭോക്താക്കളെ അനാവശ്യമായി സാധനങ്ങള്‍ തൊടുന്നതും എടുക്കുന്നതും പ്രോത്സാഹിപ്പിക്കരുതെന്നും ഇത്തരം നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ കടയുടമക്കെതിരെ കേസെടുക്കുമെന്നും നിര്‍ദേശങ്ങളിലുണ്ട്.

അപ്പാര്‍ട്ട്‌മെന്റുകളില്‍ കുട്ടികളെ കൂട്ടമായി അനുവദിക്കരുത്. പിറന്നാള്‍ ആഘോഷങ്ങളും സംഘടിപ്പിക്കരുത്. നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് റെസിഡന്‍സ് അസോസിയേഷന്‍ ഉറപ്പ് വരുത്തണം. നഗരങ്ങളിലെ കളിസ്ഥലങ്ങളിലും പാര്‍ക്കുകളിലും കുട്ടികള്‍ കൂട്ടമായി കളിക്കുന്നതിനും വിലക്കുണ്ട്.

പാര്‍ക്കുകളില്‍ നടക്കാനിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. നടക്കാനിറങ്ങുമ്പോള്‍ വിവിധ ഇടങ്ങളില്‍ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നത് ഒഴിവാക്കണം. പാര്‍ക്കുകളിലും തടാകങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളിലും രാവിലെയും വൈകിട്ടും പരിശോധനകള്‍ നടത്താന്‍ മാര്‍ഷല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓട്ടോറിക്ഷകളില്‍ പരമാവധി രണ്ടു പേരെ കയറ്റാന്‍ മാത്രമേ അനുമതി ഉള്ളു. മാസ്‌ക് ധരിക്കാത്തവരെ ഓട്ടോയില്‍ കയറ്റരുത്.

ഹോസ്റ്റലിലും പേയിംഗ് ഗസ്റ്റ് സ്ഥാപനങ്ങളിലും കഴിയുന്ന വിദ്യാര്‍ഥികള്‍ ക്ലാസില്ലെങ്കില്‍ ഹോസ്റ്റലില്‍ തന്നെ തുടരണമെന്നും നിര്‍ദേശമുണ്ട്. പി ജി ഉടമകളും ഹോസ്റ്റല്‍ ഉടമകളും വിദ്യാര്‍ഥികളെ നിര്‍ബന്ധപൂര്‍വ്വം ഇറക്കിവിടരുത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ബിബിഎംപി അറിയിച്ചു.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി മെയ് 10 മുതല്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ബെംഗളൂരു അടക്കമുള്ള 19 ജില്ലകളില്‍ തിങ്കളാഴ്ച മുതലാണ് ഇളവുകള്‍ നല്‍കിയത്. ഇതിന് പിന്നാലെ ബെംഗളൂരുവില്‍ ആള്‍കൂട്ടവും ഗതാഗത കുരുക്കും പ്രത്യക്ഷമായിരുന്നു. ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ 144 വകുപ്പ് പ്രകാരം നഗരത്തില്‍ പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 21 ന് അര്‍ധരാത്രിവരെ, അനുവദിച്ചിട്ടുള്ള പൊതുപരിപാടികളിലല്ലാതെ പൊതു ഇടങ്ങളില്‍ നാലു പേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കരുതെന്നാണ് സിറ്റി പോലീസ് കമീഷണര്‍ പുറത്തിറക്കിയ ഉത്തരവിലുള്ളത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.