യെദിയൂരപ്പയെ മാറ്റണമെന്ന് ചിലര്‍ ആവശ്യപ്പെട്ടതായി മന്ത്രി കെ. എസ്. ഈശ്വരപ്പ

ബെംഗളൂരു: മുഖ്യമന്ത്രി യെദിയൂരപ്പയെ മാറ്റണമെന്ന് പാര്‍ട്ടിക്കകത്ത് ചിലര്‍ ആവശ്യം ഉന്നയിച്ചതായും പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തെ ഇക്കാര്യം ധരിപ്പിച്ചതായും കര്‍ണാടകയിലെ മുതിര്‍ന്ന ബി ജെ പി നേതാവും ഗ്രാമവികസന മന്ത്രിയുമായ കെ. എസ്. ഈശ്വരപ്പ പറഞ്ഞു. ബി.ജെ.പി.യുടെ ദേശിയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങിന്റെ മൂന്ന് ദിവസ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഈശ്വരപ്പയുടെ പ്രസ്താവന. അരുണ്‍ സിങ് ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. തന്റെ വകുപ്പില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നു എന്ന പരാതിയുമായി ഇക്കഴിഞ്ഞ ഏപ്രിലില്‍ ഗവര്‍ണറെ സമീപിച്ച മന്ത്രിയാണ് കെ. എസ്. ഈശ്വരപ്പ.

അതേ സമയം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ദേശിയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് സംസ്ഥാനത്തെത്തി. മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് നേരത്തെ പറഞ്ഞതിനപ്പുറം പുതുതായി ഒന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്. യെദിയൂരപ്പ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഞങ്ങളില്‍ അനൈക്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച നടക്കുന്ന പാർട്ടിയുടെ സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ അരുൺ സിങ് പങ്കെടുക്കും. പാർട്ടിയിൽ അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന താക്കീതുണ്ടാകുമെന്നാണ് സൂചന.

നേതൃമാറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തള്ളി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യെദിയൂരപ്പ മുന്നോട്ടുവന്നിരുന്നു. ഒന്നോ രണ്ടോ എം എല്‍ എ മാര്‍ അതൃപ്തരായിരിക്കാം. അവരോട് പാര്‍ട്ടി സംസാരിക്കും. പാര്‍ട്ടിയിലെ എം.എല്‍.എമാരുമായും എം.പിമാരുമായും അരുണ്‍ സിങ് സംസാരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.