Follow the News Bengaluru channel on WhatsApp

മൈസൂരു-കൊച്ചുവേളി ട്രെയിനിന്റെ സമയത്തില്‍ നേരിയ മാറ്റം വരുത്തി; ബാനസവാഡി – എറണാകുളം ജംഗ്ഷന്‍ പ്രതിവാര ട്രെയിനിന്‍റെ രണ്ടു സര്‍വീസുകള്‍ റദ്ദാക്കി

ബെംഗളൂരു: മൈസൂരുവില്‍ നിന്നും കൊച്ചുവേളിയിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനിന്റെ (06315) സമയത്തില്‍ നേരിയ മാറ്റം വരുത്തിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. മൈസൂരു മുതല്‍ എറണാകുളം വരെ ട്രെയിന്‍ എത്തുന്നതിലും പുറപ്പെടുന്നതിലും സമയമാറ്റം ഇല്ല. താഴെ പറയുന്ന സ്റ്റേഷനുകളില്‍ ജൂണ്‍ 17 മുതല്‍ക്കാണ് മാറ്റം പ്രാബല്യത്തില്‍ വരുന്നത്.

പുതുക്കിയ സമയം താഴെ കൊടുക്കുന്നു.

സ്റ്റേഷന്‍/ട്രെയിന്‍ എത്തിച്ചേരുന്നത് /പുറപ്പെടുന്നത്
  • എറണാകുളം 04: 20/04:25
  • ചേര്‍ത്തല 05: 41/05:02
  • ആലപ്പുഴ 05:27/05:30
  • അമ്പലപ്പുഴ 05:41/05:42
  • ഹരിപ്പാട് 06:00/06:01
  • കായംകുളം 06:53/06:55
  • കൊല്ലം ജംഗ്ഷന്‍ 07:32/07:35

യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന് താഴെ പറയുന്ന ട്രെയിനുകളുടെ രണ്ടു സര്‍വീസുകള്‍ റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു.

എറണാകുളം ജംഗ്ഷന്‍ – ബാനസവാഡി (06161) പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ ജൂണ്‍ 20, 27 തീയതികളിലെ സര്‍വീസുകളും ബാനസവാഡിയില്‍ നിന്നും എറണാകുളത്തേക്ക് തിരിച്ചുള്ള (06162) ജൂണ്‍ 21, 28 തീയതികളിലെ സര്‍വീസുമാണ് റദ്ദാക്കിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.