സിബിഎസ്‌ഇ 12 ‐ ക്ലാസ് പരീക്ഷാഫലത്തിന് മാനദണ്‌ഡമായി; ഫലം ജൂലൈ 31നകം
ന്യൂഡൽഹി: സിബിഎസ്ഇ 12 ക്ലാസിന്റെ ഫലം നിശ്ചയിക്കുന്നത് 10, 11. 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെ അടിസ്‌ഥാനത്തിൽ ആകുമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു. ഫലനിർണയം നിരീക്ഷിക്കാൻ ഒരു സമിതിയെ നിരീക്ഷിക്കും. സ്‌കൂളുകൾ മാർക്ക് കൂട്ടി നൽകുന്നത് ഒഴിവാക്കുന്നത് നിരീക്ഷിക്കാനാണ് സമിതി. ഇതേ രീതിയിൽ മൂല്യനിർണയം നടത്തി ജൂലൈ 11നകം ഫലം പ്രഖ്യാപിക്കാനാണ് തീരുമാനമെന്നും സുപ്രീംകോടതിയെ അറിയിച്ചു
10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളുടെ മാര്‍ക്കും പന്ത്രണ്ടാം ക്ലാസിലെ പ്രീബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കുമാണ് കണക്കാക്കുക. ഇത് 30:30:40 എന്ന അനുപാതത്തിലാകും കണക്കാക്കുക.
10, 11 ക്ലാസുകളിലെ വിദ്യാർഥികളുടെ വാർഷിക പരീക്ഷയ്ക്ക് 30ശതമാനം വീതം വെയ്റ്റേജ് നൽകുമെന്നും 12‐ാംക്ലാസിലെ പ്രീ – ബോർഡ് പരീക്ഷയ്ക്ക് 40ശതമാനം വെയ്റ്റേജ് നൽകുമെന്നും അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ വിശദീകരിച്ചു. അഞ്ച് പ്രധാന വിഷയങ്ങളിൽ കൂടുതൽ മാർക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരിയാണ് എടുക്കുക. തിയറി പരീക്ഷകളുടെ മാർക്കുകളാണ് ഇങ്ങനെ നിർണയിക്കുക. പ്രാക്‌ട്രിക്കൽ പരീക്ഷയുടെ മാർക്കുകൾ സ്‌കൂളുകൾ സമർപ്പിക്കണം.
കോവിഡ് മൂലം റദ്ദാക്കിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിനുള്ള മാനദണ്ഡം തീരുമാനിക്കാന്‍ പതിമൂന്നംഗ വിദഗ്ധ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്നു.ഈ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിൽ സുപ്രീംകോടതി അംഗീകാരം നല്‍കിയ ശേഷമാണ് മാനദണ്ഡങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
പ്രാക്‌റ്റിക്കൽ പരീക്ഷക്ക് ചില സ്‌കൂളുകൾ കൂടുതൽ മാർക്കും ചിലർ കുറവും മാർക്കും നൽകുന്ന പ്രവണതയുണ്ട്. ഇത് ഒഴിവാക്കാൻ 1000 സ്‌കൂളുകൾക്ക് ഒന്ന് എന്ന വിധത്തിൽ പരിശോധനാ സമിതികൾ രൂപീകരിക്കണമെന്നും റിപ്പോർട്ടിലുണ്ട്.ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.