Follow the News Bengaluru channel on WhatsApp

അന്വേഷണം നടക്കുന്ന കേസുകളുടെ വിവരങ്ങള്‍ പുറത്ത് വിടരുത്: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: അന്വേഷണം നടക്കുന്ന കേസുകളുടെ വിവരങ്ങള്‍ പോലീസ് മാധ്യമങ്ങള്‍ക്ക് വെളിപ്പെടുത്തരുതെന്ന് കര്‍ണാടക ഹൈക്കോടതി. കേസന്വേഷണങ്ങള്‍ രഹസ്യ സ്വഭാവമുള്ളതാണെന്നും ഓരോ ഘട്ടത്തിലും ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാണെന്നും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വിവരങ്ങള്‍ പുറത്തുവിടാന്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ക്രിമിനല്‍ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ പ്രതികളെ കുറിച്ചോ പരാതിക്കാരെ കുറിച്ചോ ലഭ്യമായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ചീഫ് ജസ്റ്റിസ് അഭയ് സിങ് ഓഖ, ജസ്റ്റീസ് സൂരജ് ഗോവിന്ദരാജു എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ബെംഗളൂരുവിലെ അഭിഭാഷകന്‍ എച്ച്. നാഗഭൂഷണ്‍ റാവു നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്. പ്രതിയുടെ വ്യക്തിപരമായ വിവരങ്ങളും കേസിന്റെ സ്വഭാവവും മാധ്യമങ്ങളിലൂടെയോ അല്ലാതേയോ പൊതുജനങ്ങള്‍ക്കിടയില്‍ വെളിപ്പെടുത്തുന്നത് വിചാരണയേയും പ്രതികള്‍ക്ക് ജാമ്യം ലാഭിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ജൂലൈ 20 നകം ഇക്കാര്യത്തില്‍ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

കേസുകള്‍ ഔദ്യോഗികമായി തെളിയിക്കപ്പെടുന്നതിന് മുമ്പ് പ്രതിയെ കുറിച്ചുള്ള വിവരങ്ങളും തെളിവുകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തരുതെന്നും ഇത്തരത്തില്‍ പ്രസ്താവന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. കര്‍ണാടകയിലെ ഏതാനം മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസിലെ വീഡിയോകള്‍ മാധ്യമങ്ങളിലൂടെയും മറ്റും പുറത്തായ പശ്ചാത്തലത്തിലാണ് അഭിഭാഷകനായ എച്ച്. നാഗഭൂഷന്‍ റാവു പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.