Follow the News Bengaluru channel on WhatsApp

കര്‍ണാടക അണ്‍ലോക്: ജൂണ്‍ 21 മുതല്‍ കൂടുതല്‍ ഇളവുകള്‍ നിര്‍ദേശിച്ച് കോവിഡ് സാങ്കേതിക സമിതി

ബെംഗളൂരു: ബെംഗളൂരു അടക്കമുള്ള സംസ്ഥാനത്തെ മിക്ക ജില്ലകളിലും കോവിഡ് കേസുകളില്‍ കുറവു വന്നതോടെ സര്‍ക്കാറിനോട് കൂടുതല്‍ ഇളവുകള്‍ക്ക് ശുപാര്‍ശ ചെയ്ത് കോവിഡ് സാങ്കേതിക സമിതി. ജൂണ്‍ 21 മുതല്‍ മാളുകള്‍, വിവാഹ ഹാളുകള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍, ഡൈന്‍ – ഇന്‍-റെസ്റ്റോറന്റുകള്‍, വഴിയോര കച്ചവടങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാനാണ് സമിതി സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തത്. ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

ഹോട്ടലുകളില്‍ 50 ശതമാനം ഇരിപ്പിടം മാത്രമാണ് അനുവദിക്കേണ്ടത്. ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാ എന്നിവയിലും നിശ്ചിത ആള്‍ക്കാരെ മാത്രമേ പ്രവേശിക്കാവു. ജൂണ്‍ 21 ന് ശേഷം അണ്‍ലോക് രണ്ട് നടപ്പിലാക്കിയാല്‍ മൂന്നാംഘട്ട അണ്‍ലോക്ക് രണ്ടാഴ്ച കഴിഞ്ഞുമാത്രമേ അനുവദിക്കാവു എന്നാണ് നിര്‍ദേശം. രണ്ടാംഘട്ട അണ്‍ലോക്ക് അനുവദിക്കുന്നതോടെ രോഗവ്യാപനം വീണ്ടും വര്‍ധിച്ചാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇത്. അണ്‍ലോക് മുന്നിന് മുമ്പായി ഓരോ ജില്ലയിലേയും രോഗ സ്ഥിരീകരണ നിരക്ക്, ഓക്‌സിജന്‍ കിടക്കകളുടെ ലഭ്യത എന്നിവ പരിഗണിക്കണമെന്നും സാങ്കേതിക സമിതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

രാത്രി കര്‍ഫ്യൂ ജൂണ്‍ അവസാനം വരെ തുടരാനും പൊതുറാലികള്‍, പൊതുപരിപാടികള്‍, ധര്‍ണകള്‍, മേളകള്‍, ആഘോഷ പരിപാടികള്‍ തുടങ്ങിയവക്കുള്ള വിലക്ക് ഈ വര്‍ഷം അവസാനം വരെ തുടരാനും നിര്‍ദേശങ്ങളുണ്ട്. യോഗ കേന്ദ്രങ്ങള്‍, ജിം, ആരാധനാലയങ്ങള്‍, സിനിമാ ഹാളുകള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ എന്നിവ മൂന്നാം ഘട്ടത്തില്‍ മാത്രമേ അനുവദിക്കാവു എന്നും നിര്‍ദേശങ്ങളിലുണ്ട്.

സംസ്ഥാനത്ത് രണ്ടാം കോവിഡ് തരംഗം കുറഞ്ഞ് വരുന്നതായാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രതിദിന കോവിഡ് നിരക്കുകൾ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച രേഖപ്പെടുത്തിയ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 5983 ഉം, സംസ്ഥാനത്തെ പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 3.77 ശതമാനവുമാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.