Follow the News Bengaluru channel on WhatsApp

ക്ലബ് ഹൗസിനു പുതിയ എതിരാളി; ഓഡിയോ റൂം സംവിധാനവുമായി ഫേസ്ബുക്ക്

ബെംഗളൂരു: ക്ലബ് ഹൗസിന് പുതിയ എതിരാളി കൂടി. ക്ലബ് ഹൗസിന്റെ പോഡ്കാസ്റ്റ്/ഓഡിയോ റൂം സൗകര്യം ഉടന്‍ കൊണ്ടുവരാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ഓഡിയോ റൂം പരീക്ഷണം എന്നോണം സിഇഓ മാര്‍ക്ക് സക്കര്‍ബര്‍ഗ് അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം ഓഡിയോ റൂമിന്റെ ബീറ്റ ടെസ്റ്റില്‍ സംവദിച്ചിരുന്നു. ഫേസ്ബുക്ക് ഗെയിമിങ് എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച.ഫേസ്ബുക്കിന്റെ എആർ, വിആർ വൈസ് പ്രസിഡന്റ് ആൻഡ്രൂ ബോസ്വർത്തും ഫേസ്ബുക്ക് ആപ്പ് മേധാവി ഫിഡ്ജി സിമോയും ടെസ്റ്റിൽ പങ്കെടുത്തു.

ഏറെക്കുറെ ക്ലബ്‌ഹൗസിനോട് സമാനമാണ് ഫേസ്ബുക്ക് അവതരിപ്പിക്കുന്ന ഓഡിയോ റൂം. ചർച്ചയുടെ നടത്തിപ്പുകാർ ഓഡിയോ റൂമിൻ്റെ ഏറ്റവും മുകളിലെ വരിയിൽ ‘ഹോസ്റ്റ്’ എന്ന വിശേഷണത്തോടെ ഉണ്ടാവും.

സ്പീക്കേഴ്സിനു താഴെ ഫോളോവേഴ്സും അതിനു താഴെ മറ്റുള്ളവരും എന്ന നിലയിലാണ് ഓഡിയോ റൂം ലിസ്റ്റ് ചെയ്യുക. ഇംഗീഷ് ചർച്ചകൾക്ക് ഓട്ടോ ജെനറേറ്റഡ് സബ്‌ടൈറ്റിലുകൾ ഉണ്ടാവും. നിലവിൽ ബീറ്റ വേർഷൻ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഉടൻ തന്നെ ബേസിക്ക് വേർഷൻ എല്ലാവർക്കും ലഭ്യമാകും.

അതേസമയം, ഫേസ്ബുക്ക് പോഡ്കാസ്റ്റ് സൗകര്യവും ആരംഭിക്കുകയാണ്. ഫേസ്ബുക്ക് ആപ്പിൽ നിന്ന് തന്നെ പോഡ്കാസ്റ്റുകൾ കേൾക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. പുതിയ പോഡ്കാസ്റ്റുകൾ പബ്ലിഷ് ആവുമ്പോൾ പേജിൻ്റെ ഫോളോവേഴ്സിന് നോട്ടിഫിക്കേഷൻ ലഭിക്കും.

സോഷ്യൽ ഓഡിയോ റൂം സ്റ്റാ‍ർട്ട് അപ് ആയ ക്ലബ്‌ഹൗസ് ഒരു വർഷത്തിനുള്ളിൽ 10 ലക്ഷം ഡൗൺ‌ലോഡുകളിലേക്ക് കുതിച്ചതോടെയാണ് ഫേസ്ബുക്കും പുതിയ ഓഡിയോ റൂം സേവനവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിന്റെ ‘സ്‌പെയ്‌സും’ സമാനമായ സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. ഡിസ്കോർഡ്, സ്പോട്ടിഫൈ, റെഡ്ഡിറ്റ്, ലിങ്ക്ഡ്ഇൻ, സ്ലാക്ക്, ടെലിഗ്രാം എന്നിവയും ക്ലബ്ബ്ഹൗസിനോട് മത്സരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.