Follow the News Bengaluru channel on WhatsApp

കാലവര്‍ഷം കനത്തു; മലയോര ജില്ലകളില്‍ കനത്ത നാശനഷ്ടം

ബെംഗളൂരു: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ മലയോര ജില്ലകളില്‍ കനത്ത നാശം. രണ്ട് ദിവസമായി ശക്തമായി പെയ്യുന്ന മഴയില്‍ മലനാട് മേഖലകളില്‍ പ്പെടുന്ന കുടക്, ഹാസന്‍, ശിവമോഗ, തുടങ്ങിയ ജില്ലകളില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു. ശക്തമായ മഴക്കൊപ്പം കാറ്റും ഒന്നിച്ചെത്തിയതിനെ തുടര്‍ന്നാണ് വീടുകള്‍ തകര്‍ന്നത്. ഏക്കറ് കണക്കിന് കൃഷി നാശവും ഈ മേഖലകളില്‍ സംഭവിച്ചിട്ടുണ്ട്. റോഡുകളും തകര്‍ന്നു. ശിവമോഗയിലെ തുംഗ, ഭദ്ര, ലിംഗനമക്കി അണക്കെട്ടുകളിലേക്ക് വെള്ളം കൂടുതലായി എത്തി തുടങ്ങിയിട്ടുണ്ട്.

അടുത്ത 24 മണിക്കൂറിനുള്ളിൽ കർണാടകയുടെ തെക്കൻ ഭാഗങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളില്‍ ശനിയാഴ്ച വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശിവമോഗ, ചിക്കമഗളൂരു, ഹാസന്‍, കുടക് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ മത്സ്യ ബന്ധനത്തിനായി കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഉത്തരകന്നഡ ജില്ലയിലെ സിര്‍സി, സിദ്ധാപൂര്‍, യെല്ലാപൂര്‍, താലൂക്കുകളിലും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. കാറ്റിനെ തുടര്‍ന്ന് റോഡില്‍ മരങ്ങള്‍ ഒടിഞ്ഞുവീണതിനാല്‍ പലയിടങ്ങളിലും വാഹന ഗതാഗതം മുടങ്ങിയിട്ടുണ്ട്. ദണ്ഡോലി താലൂക്കിലെ നിരവധി പാലങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മേഖലകളില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ കൃഷ്ണ, വേദ്ഗംഗ, ദൂദ്ഗംഗ, ഹിരണ്യ കേശി എന്നീ നദികളിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വടക്കന്‍ കര്‍ണാടകത്തിലെ വിവിധ സ്ഥലങ്ങളില്‍ കൃഷി നാശത്തിന് കാരണമായി.

കാലവര്‍ഷക്കെടുതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരുന്നുണ്ട്. മഴകെടുതിയില്‍ പ്പെട്ട 20 ജില്ലകളിലെ ഡെപ്യൂട്ടി കമീഷണര്‍മാരുമായും മുഖ്യമന്ത്രി ഇന്ന് വീഡിയോ കോണ്‍ഫ്രന്‍സ് വഴി ചര്‍ച്ച നടത്തും.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.