കര്‍ണാടകയില്‍ ബെംഗളൂരു അർബൻ അടക്കം 16 ജില്ലകളിൽ അൺലോക്ക് 2

ബെംഗളൂരു: ജൂൺ 21 മുതൽ കർണാടകയിൽ പ്രതിദിന കോവിഡ് സ്ഥിരീകരണനിരക്ക് 5 ശതമാനത്തിൽ മുകളിലുള്ള 14 ജില്ലകളിൽ നിയന്ത്രണങ്ങള്‍ തുടരുമെന്നും 5 ശതമാനത്തിൽ താഴെയുള്ള 16 ജില്ലകളിൽ കൂടുതല്‍ ഇളവുകളോടെ അൺലോക് 2 അനുവദിക്കുമെന്നും മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരെ വിവരം അറിയിച്ചത്. അതേ സമയം സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂ, വാരാന്ത്യ കര്‍ഫ്യൂ എന്നിവ എല്ലാ ജില്ലകളിലും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അൺലോക് 2  ഇളവുകള്‍ പ്രഖ്യാപിച്ച ജില്ലകള്‍

  • ഉത്തര കന്നഡ
  • ബെളഗാവി
  • മണ്ഡ്യ
  • കൊപ്പള
  • ചിക്കബെല്ലാപുര
  • തുമകുരു
  • കോലാർ
  • ബെംഗളൂരു അർബൻ
  • ഗദഗ്
  • റായിച്ചൂര്
  • ബാഗൽകോട്ട
  • കൽബുർഗി
  • ഹാവേരി
  • രാമനഗര
  • യാദഗിരി
  • ബീദർ

മേൽപ്പറഞ്ഞ ജില്ലകളിൽ ബസ് സർവീസുകൾ, മെട്രോ എന്നിവ 50 % ആളുകളെ  പ്രവേശിപ്പിച്ച് സർവീസ് നടത്തും. എല്ലാ കടകളും വൈകുന്നേരം 5 മണിവരെ തുറന്ന് പ്രവർത്തിക്കും.സിനിമ, സീരിയൽ ചിത്രീകരണത്തിനും അനുമതിയുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് 50% ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം. ലോഡ്ജുകൾ, റിസോർട്ടുകൾ, ജിമ്മുകൾ എന്നിവക്കും 50 % ആളുകളെ പ്രവേശിപ്പിച്ച് പ്രവർത്തിക്കാം

 

ലോക് ഡൗൺ നിയന്ത്രണങ്ങള്‍ തുടരുന്ന ജില്ലകള്‍

  • ഹാസൻ,
  • ഉഡുപ്പി,
  • ദക്ഷിണ കന്നഡ,
  • ശിവമോഗ,
  • ചാമരാജനഗർ
  • ചിക്കമഗളൂരു
  • ബെംഗളൂരു റൂറൽ
  • ദാവൺഗരെ
  • കുടക്
  • ധാർവാഡ്
  • ബെള്ളാരി
  • ചിത്രദുർഗ
  • വിജയപുര
  • മൈസൂരു

മേല്‍പറഞ്ഞ ജില്ലകളില്‍ ലോക് ഡൗൺ നിയന്ത്രണങ്ങള്‍ തുടരും.

Updating….

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.