Follow the News Bengaluru channel on WhatsApp

പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നൊരുക്കങ്ങളുമായി സർക്കാർ

ബെംഗളൂരു: വടക്കൻ കർണാടകയിലടക്കം സംസ്ഥാനത്ത് പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ ശക്തമായ സുരക്ഷാ നടപടികളുമായി സർക്കാർ. 20 ജില്ലകളിലെ ഡെപ്യൂട്ടി കമീഷണർമാരുമായും ഓരോ ജില്ലകളുടെ ചുമതല നിർവഹിക്കുന്ന മന്ത്രിമാരുമായും മുഖ്യമന്ത്രി ശനിയാഴ്ച്ച വീഡിയോ കോൺഫറൻസ് നടത്തി. പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ മുൻകൂർ സുരക്ഷാ നടപടികൾ കൈകൊള്ളാൻ മുഖ്യമന്ത്രി ഡെപ്യൂട്ടി കമീഷണർമാർക്ക് നിർദ്ദേശം നൽകി. മുൻകരുതൽ സുരക്ഷാ നടപടികൾക്കായി 1000 കോടി രൂപയുടെ ഫണ്ട് സർക്കാർ അനുവദിച്ചു. ഫണ്ട് ഉപയോഗപ്പെടുത്തി ദുരന്തനിവാരണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് പൂർത്തികരിക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

ഇത്തവണ കാലവർഷം നേരത്തെയാണ്. ആവശ്യമായ സ്ഥലങ്ങളിൽ എൻ.ഡി.ആർ.എഫിനേയും ഹെലികോപ്ടറുകളും സജ്ജമാക്കിയിട്ടുണ്ടെന്നും പ്രളയം കൈകാര്യം ചെയ്യാനായി ആസൂത്രണ രേഖയും തയ്യാറാക്കിയുട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ നാശനഷ്ടങ്ങളില്ലാതിരിക്കാന്‍ താഴ്ന്ന പ്രദേശങ്ങളിൽ നിന്നുള്ള വരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി പറഞ്ഞു. റായിച്ചൂര്, കുടക്, ബെളഗാവി, ദക്ഷിണ കന്നഡ ജില്ലകളിലേക്ക് നാല് എൻ.ഡി.ആർ.എഫ് ടീമുകളേയും 200 ലധികം ഉദ്യോഗസ്ഥരേയും എസ്.ഡി.ആർ.എഫ് പ്രവർത്തകരേയും വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു. 1710 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിക്കുമെന്ന് തിരിച്ചറിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ഉപമുഖ്യമന്ത്രിമാരായ ഗോവിന്ദ് എം കജ്രോൾ, ലക്ഷ്മൺ സാവദി, റവന്യൂ മന്ത്രി ആർ അശോക, അഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.