Follow the News Bengaluru channel on WhatsApp

വിദേശ യാത്രക്കാര്‍ക്കുള്ള വാക്‌സിന്‍ ഡ്രൈവ് ചൊവ്വാഴ്ച മുതല്‍

ബെംഗളൂരു: വിദേശയാത്രക്കാര്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ ഡ്രൈവ് ചൊവ്വാഴ്ച ആരംഭിക്കും. പഠനം, ജോലി എന്നീ ആവശ്യങ്ങള്‍ക്ക് വിദേശത്തേക്ക് പോകുന്നവര്‍ക്കും ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്കുമാണ് കുത്തിവെപ്പ് നല്‍കുന്നത്.

ബെംഗളൂരു സര്‍വകലാശാല കാമ്പസിലാണ് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുന്നതെന്ന് സംസ്ഥാന കോവിഡ് ടാസ്‌ക് ഫോഴ്‌സ് ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡോ. സി. എന്‍. അശ്വത് നാരായണ്‍ പറഞ്ഞു. ആദ്യ ഡോസ് കോവീഷീല്‍ഡ് വാക്‌സിനാണ് നല്‍കുന്നത്. ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് രണ്ടാമത്തെ ഡോസ് 28 ദിവസത്തിനകം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ബിബിഎംപി ഈസ്റ്റ് സോണ്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. സിദ്ധപാജിക്കാണ് വാക്‌സിനേഷന്‍ ചുമതല.

ആദ്യ ഡോസ് വാക്‌സിനേഷന്‍ സ്വീകരിക്കുമ്പോള്‍ പാസ്‌പോര്‍ട്ട് നമ്പര്‍ നല്‍കാത്തവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം നല്‍കണം. കഴിഞ്ഞ ജൂണ്‍ 10, 11 തീയതികളില്‍ വിദേശത്തേക്ക് പോകുന്നവര്‍ക്കായി വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചിരുന്നു. കണ്ഠീരവ സ്റ്റേഡിയത്തില്‍ വെച്ചു നടത്തിയ വാക്‌സിനേഷനില്‍ 1500 ഓളം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.