Follow the News Bengaluru channel on WhatsApp

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പരിപാടികള്‍ സംഘടിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന സംസ്ഥാനതല യോഗാചരണം മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ ചടങ്ങില്‍ പങ്കെടുത്തു. കോവിഡ് മഹാമാരിക്കാലത്തുള്ള ആരോഗ്യ പ്രതിസന്ധികള്‍ നേരിടാന്‍ യോഗ പരിശീലനത്തിന് സാധിക്കുമെന്ന് യെദിയൂരപ്പ പറഞ്ഞു.

ദിനാചരണത്തിന്റെ ഭാഗമായി കണ്ഠീരവ സ്റ്റേഡിയത്തില്‍ ഉപമുഖ്യമന്ത്രി ഡോ. സി.എന്‍. അശ്വത് നാരായണിന്റെ നേതൃത്വത്തില്‍ ഏഴാമത് യോഗ ദിനാചരണം സംഘടിപ്പിച്ചു. ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ കര്‍ണാടകയിലെ വിവിധ യൂണിറ്റുകളിലും കര്‍ണാക ആര്‍. ടി.സി, ദക്ഷിണ പശ്ചിമ റെയില്‍വേ, എച്ച് എ എല്‍, തുടങ്ങിയ കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ സ്ഥാപനങ്ങളും യോഗ ദിനം ആചരിച്ചു. വിവിധ മലയാളി സംഘടനകളും വീടുകളില്‍ വെച്ച് ഓണ്‍ലൈനായി യോഗ ദിനാചരണം സംഘടിപ്പിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.