Follow the News Bengaluru channel on WhatsApp

കര്‍ണാടകയിലെ 1.55 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍; പദ്ധതിക്ക് തുടക്കമായി

ബെംഗളൂരു: സംസ്ഥാനത്തെ 1.55 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ടാബ്ലറ്റ് പി.സികള്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. വിധാന സൗധയിലെ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക്വറ്റ് ഹാളില്‍ സജ്ജമാക്കിയ മാതൃകാ സ്മാര്‍ട്ട് റൂമിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

സംസ്ഥാനത്തെ 430 സര്‍ക്കാര്‍ ഫസ്റ്റ് ഗ്രേഡ് കോളേജുകളിലും, 87 സര്‍ക്കാര്‍ പോളിടെക്‌നിക്കുകളിലും 14 എഞ്ചിനീയറിംഗ് കോളേജുകളിലും പഠിക്കുന്ന 1.55 ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതി പ്രകാരം ടാബ്ലറ്റ് പി.സി കള്‍ ലഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോളേജുകളിലെ പഠനം അഡ്വാന്‍സ്ഡ് ലേണിംഗ് മാനേജ്‌മെന്റ് സംവിധാനത്തിലേക്ക് മാറ്റുന്നതിനായി 27.77 കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ വിവിധ കോളേജുകളിലായി 2500 സ്മാര്‍ട്ട് റൂമുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തന്നെ ആദ്യമായാണ് കോളേജുകളില്‍ ഇത്തരത്തില്‍ സ്മാര്‍ട്ട് റൂമുകള്‍ സ്ഥാപിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ഉപമുഖ്യമന്ത്രി ഡോ. സി എന്‍ അശ്വത് നാരായണ്‍ പറഞ്ഞു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.