Follow the News Bengaluru channel on WhatsApp

ദുരഭിമാനകൊല; മതം മാറി പ്രണയിച്ച 22 കാരനേയും 19 കാരിയേയും ബന്ധുക്കള്‍ കൊലപ്പെടുത്തി

ബെംഗളൂരു: മതം മാറി പ്രണയിച്ചതിന് യുവാവിനേയും യുവതിയേയും യുവതിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി. വിജയപുര ജില്ലയില്‍ ദേവരാഹിപ്പറഗി താലൂക്കിലെ സാലദഹള്ളിയില്‍  ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സാലദഹള്ളി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ബസവരാജ് മഡിവാളപ്പ(22), അയല്‍പ്പക്ക ഗ്രാമമായ ഖാനാപുരിലിലെ ദാവല്‍ബി(19) എന്നിവരാണ് കൊല്ലപ്പെട്ടത്.

വ്യത്യസ്ത മതത്തില്‍പ്പെട്ട ഇരുവരും കഴിഞ്ഞ ആറ് മാസമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ യുവതിയുടെ ബന്ധുക്കള്‍ ബസവരാജിനെ പലതവണ താക്കീത് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം യുവാവ് യുവതിയുടെ ഗ്രാമത്തില്‍ എത്തി. യുവതിയോട് സംസാരിച്ചുകൊണ്ടിരിക്കെ യുവതിയുടെ ബന്ധുക്കള്‍ എത്തുകയും ഇരുവരെയും പിടികൂടി മരത്തില്‍ കെട്ടിയിട്ട് തല്ലി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരമെന്ന് വിജയപുര എസ്.പി അനുപം അഗര്‍വാള്‍ പറഞ്ഞു.

ദളിത് സമുദായത്തില്‍പ്പെട്ട യുവാവാണ് ബസവരാജ്. സംഭവത്തിന് ശേഷം യുവതിയുടെ ബന്ധുക്കള്‍ ഒളിവിലാണ്. ഇവര്‍ക്കെതിരെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.