Follow the News Bengaluru channel on WhatsApp

ക്രിപ്റ്റോ കറൻസിയുടെ പേരിൽ നിക്ഷേപ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: ക്രിപ്റ്റോകറന്‍സിയുടെ പേരില്‍ നിക്ഷേപത്തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയിലായി. ബെംഗളൂരു സ്വദേശി ഡി എസ് രംഗനാഥിനെ (39) ആണ് ബെംഗളൂരു ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. ക്രിപ്റ്റോകറന്‍സില്‍ നിക്ഷേപം നടത്തിയാല്‍ പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം നടത്തി 2,000-ത്തോളം പേരില്‍നിന്ന് വന്‍തുക നിക്ഷേപമായി തട്ടിയെടുക്കുകയായിരുന്നു ഇയാള്‍.

രണ്ടുവര്‍ഷംമുമ്പ് ഡിജി ടെക്മാര്‍ക്ക് എന്ന വെബ്സൈറ്റ് ആരംഭിച്ചാണ് ഇയാള്‍ തട്ടിപ്പിന് തുടക്കമിട്ടത്. 15,000 രൂപ നിക്ഷേപിച്ചാല്‍ രണ്ടുവര്‍ഷംകൊണ്ട് ഒരുലക്ഷം രൂപയായി തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് കൂടുതല്‍ ആളുകളെ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതിനായി പ്രത്യേകം കമ്മിഷന്‍ പാക്കേജും ഇയാള്‍ പ്രഖ്യാപിച്ചിരുന്നു. അടക്കുന്ന പണം തോര്‍ എന്ന ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിക്കുന്നതിലൂടെയാണ് വരുമാനം ലഭിക്കുന്നതെന്നാണ് ഇയാള്‍ അറിയിച്ചിരുന്നത്. ഒരോദിവസം കൂടുമ്പോഴും മൂല്യം വര്‍ധിക്കുന്ന ക്രിപ്റ്റോ കറന്‍സിയാണ് തോറെന്നാണ് ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്. ഇതോടെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് ഇയാള്‍ സ്വന്തമാക്കിയത്.

എന്നാല്‍ ഇയാളുടെ പദ്ധതിയില്‍ പണം നിക്ഷേപിച്ച ചിലര്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഇതോടെ ഇല്ലാത്ത കമ്പനിയുടെ പേരിലാണ് വെബ്സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ബെംഗളൂരുവിന് പുറമേ മംഗളൂരു, മൈസൂരു, ഹുബ്ബള്ളി എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇയാളുടെ തട്ടിപ്പിന് ഇരയായതായാണ് കണ്ടെത്തല്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ പരസ്യം ചെയ്തായിരുന്നു ഇയാൾ ആൾക്കാരെ വലയിൽ വീഴ്ത്തിയത്. ലാഭം നേടുന്ന വഴികളെകുറിച്ച് വിശദീകരിക്കാൻ യൂ ട്യൂബ് വഴി വെർച്വൽ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.