Follow the News Bengaluru channel on WhatsApp

കര്‍ണാടകയിലെ കോവിഡ് വാക്‌സിനേഷന്‍ രണ്ട് കോടി ഡോസ് പിന്നിട്ടു

ബെംഗളൂരു: സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷന്‍ രണ്ട് കോടി ഡോസ് കവിഞ്ഞു. ബുധനാഴ്ച രാത്രി 9 മണിവരെയുള്ള റിപ്പോര്‍ട്ടു പ്രകാരം 2,04, 99,425 ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്തത്. സംസ്ഥാനത്ത് ബുധനാഴ്ച മാത്രം 3,77, 934 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ബെംഗളൂരുവിലാണ് ബുധനാഴ്ച ഏറ്റവും കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിച്ചത് (56,079).

സര്‍ക്കാര്‍ ബുധനാഴ്ച വൈകുന്നേരം പുറത്തിറക്കിയ മീഡിയ ബുള്ളറ്റിന്‍ പ്രകാരം ആരോഗ്യ പ്രവര്‍ത്തകരില്‍ 4,93,695 പേര്‍ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചു. 7,46,683 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. കോവിഡ് മുന്നണിപ്പോരാളികളുടെ വിഭാഗത്തില്‍ 2,41,595 പേര്‍ രണ്ടു ഡോസുകളും 7,88,995 പേര്‍ ആദ്യ ഡോസു സ്വീകരിച്ചിട്ടുണ്ട്.

45 വയസ്സിനുമുകളിലുള്ളവരുടെ വിഭാഗത്തില്‍ 25,94,797 പേര്‍ രണ്ടു ഡോസും സ്വീകരിച്ചു. ആദ്യഡോസ് സ്വീകരിച്ചവര്‍ 1,05,37,509 പേരാണ്. 18 മുതല്‍ 44 വയസ്സുവരെയുള്ളവരില്‍ 40,216 പേര്‍ രണ്ടു ഡോസുകളും 49,30,026 പേര്‍ ആദ്യഡോസും സ്വീകരിച്ചു.

2021 ജനുവരി 16-നാണ് സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. ഡിസംബര്‍ അവസാനത്തോടെ പ്രായപൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പേര്‍ക്ക് കോവിഡ് വാക്സിൻ നൽകിയ സംസ്ഥാനങ്ങളിൽ ഒന്നാമതാണ് കർണാടക.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.