Follow the News Bengaluru channel on WhatsApp

രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഉടൻ ആരംഭിക്കും

ന്യൂഡല്‍ഹി: കുട്ടികളുടെ വാക്‌സിനേഷൻ ആരംഭിക്കാനായി രാജ്യം വിപുലമായ തയാറെടുപ്പുകൾ നടത്തിവരികയാണെന്ന് എയിംസ് ഡയറക്ടർ ഡോക്ടർ രൺ ദിപ് ഗുലെറിയ അറിയിച്ചു. കുട്ടികൾക്കായുള്ള വാക്‌സിന്റെ രണ്ടാംഘട്ട- മൂന്നാംഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകുന്നതോടെയാണ് വാക്‌സിനേഷൻ ആരംഭിക്കുക. രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാകും വാക്‌സിനേഷൻ ആരംഭിക്കുക. രൺ ദിപ് ഗുലെറിയ പറഞ്ഞു.

കൊവാക്‌സിൻ ആയിരിക്കും കുട്ടികൾക്ക് ആദ്യം ലഭ്യമാകുന്നത്. എന്നാൽ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന് തത്കാലം പൂർണ അനുമതി നൽകേണ്ടതില്ലെന്നാണ് കേന്ദ്ര വിദഗ്ദ്ധ സമിതി തീരുമാനം എടുത്തത്. അതേസമയം അടിയന്തര ഉപയോഗത്തിന് അനുമതി തുടരും. ഗർഭിണികളിലെ കുത്തിവയ്പ്പിനും തത്കാലം അനുമതിയില്ല. കൊവാക്‌സിൻ 77.8 ശതമാനം ഫലപ്രദമെന്ന മൂന്നാംഘട്ട പരീക്ഷണ റിപ്പോർട്ട് ഇന്നലെ ഡിജിസിഐ അംഗീകരിച്ചിരുന്നു. റിപ്പോർട്ട് പരിഗണിച്ച വിദഗ്ധ സമിതി അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരാനാണ് തീരുമാനിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.