Follow the News Bengaluru channel on WhatsApp

അന്താരാഷ്ട്രാ ലഹരി വിരുദ്ധ ദിനം; പിടികൂടിയ 50 കോടി രൂപയുടെ മയക്കുമരുന്നുകൾ നശിപ്പിച്ച് കർണാടക പോലീസ്

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നിന്നായി കഴിഞ്ഞ വര്‍ഷങ്ങളില്‍ പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ കോടതി ഉത്തരവോടെ പോലീസ് നശിപ്പിച്ചു. 24,000 കിലോ വരുന്ന കഞ്ചാവടക്കം 50 കോടിയോളം രൂപയുടെ മയക്കുമരുന്നുകളാണ് അന്താരാഷ്ട്രാ ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26 ശനിയാഴ്ച നശിപ്പിച്ചതെന്ന് കര്‍ണാടക പോലീസ് മേധാവി പ്രവീണ്‍ സൂദ് പറഞ്ഞു. ബെംഗളൂരു അടക്കമുള്ള സംസ്ഥാനത്തെ ജില്ലാ പോലീസ് ആസ്ഥാനങ്ങളില്‍ വെച്ചാണ് വിവിധ കേസുകളില്‍ തൊണ്ടിമുതലായി പിടികൂടിയ മയക്കുമരുന്നുകള്‍ നശിപ്പിച്ചത്. കോടതി ഉത്തരവിന് പുറമേ എല്ലാ നിയമ നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു ഇവ നശിപ്പിച്ചത്. അതാത് ജില്ലകളിലെ പോലീസ് സൂപ്രണ്ടുമാരും പോലീസ് കമീഷണര്‍മാരും ഇതിന് മേല്‍നോട്ടം വഹിച്ചു. ഭസ്മീകരണ (എന്‍സിനെറേഷന്‍) യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഇവ നശിപ്പിച്ചത്.

23,829, 266 കിലോ കഞ്ചാവ്, 34.4 കിലോ പോപ്പി, 1 കിലോ ബ്രൗണ്‍ ഷുഗര്‍, 161.34 കിലോ ഓപിയം, 0.278 ഗ്രാം ഹെറോയിന്‍, 6.15 കിലോ ഹാഷിഷ്, 5.26 കിലോ ചരസ്, 0.7 ഗ്രാം കൊക്കെയിന്‍, 0.68 ഗ്രാം എംഡിഎംഎ പൊടി, 919 എംഡിഎംഎ ഗുളികകള്‍, 0.209 ഗ്രാം ആംഫെറ്റമീന്‍, 1298 എല്‍.എസ്.ഡി സ്ട്രിപ്പുകള്‍ എന്നിവയാണ് നശിപ്പിച്ചത്. 50,23,01,619 രൂപയാണ് ഇതിന്റെ ഏകദേശ വില.

ഉഡുപി, കല്‍ബുര്‍ഗി, ബെളഗാവി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മയക്കുമരുന്നുകള്‍ കത്തിച്ചു കളഞ്ഞത്. ഉഡുപിയില്‍ 50 കേസുകളിലായി പിടിച്ചെടുത്ത 1 കോടി രൂപയുടെ മയക്കുമരുന്നുകളാണ് നശിപ്പിച്ചത്. മംഗളൂരുവില്‍ 300 കിലോ, ബെലഗാവി 786 കിലോ കഞ്ചാവും 31 കിലോ പോപ്പിയും നശിപ്പിച്ചവയില്‍പ്പെടുന്നു. 2020 ല്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയ വിവിധ മയക്കുമരുന്ന് കേസുകളുടെ എണ്ണം 4066 ആണ്. 5291 പേരാണ് കേസില്‍ അറസ്റ്റിലായത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.