Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ ആദ്യമായി എനെക്ക്(ANEC) രോഗം കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് പതിമൂന്നുകാരന്

ബെംഗളൂരു: രാജ്യത്ത് തന്നെ അപൂര്‍വ്വമായി കണ്ടുവരുന്ന അക്യുട്ട് നെക്രോടൈസിങ് എന്‍സഫലോപ്പതി ഓഫ് ചൈല്‍ഡ്ഹുഡ് (എനെക്ക് -ANEC) എന്ന് അറിയപ്പെടുന്ന രോഗം ദാവണ്‍ഗെരെയിലെ എസ്.എസ്. ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തു. വിജയ നഗര ജില്ലയിലെ ഹൂവിന ഹഡഗലിയിലെ 13 വയസ്സുള്ള ആണ്‍കുട്ടിയിലാണ് രോഗം കണ്ടെത്തിയത്. ഇതേ രോഗം നേരത്തെ ഡല്‍ഹിയിലെ എയിംസില്‍ ഒരു വൃദ്ധനില്‍ കണ്ടെത്തിയിരുന്നു. പക്ഷെ കുട്ടികളില്‍ ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.  രോഗ ലക്ഷണങ്ങളുള്ള മറ്റ് ആറ് കുട്ടികള്‍ കൂടി എസ് എസ് ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്. ദാവണ്‍ഗെരെയിലെ എസ്.എസ് ഹോസ്പിറ്റല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. നിജലിംഗപ്പ കാളപ്പയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് മുക്തരായ കുട്ടികളിലാണ് ഇപ്പോള്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

എനെക്ക് രോഗം പ്രധാനമായും തലച്ചോറിനെയാണ് ബാധിക്കുന്നത്. മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ലാമേറ്ററി സിന്‍ഡ്രോം ( MlS -C) ന്റെ ലക്ഷണങ്ങള്‍ തന്നെയാണ് ഇതിനും ഉള്ളത്. ഇതിനോടകം 6 കുട്ടികളാണ് MIS -C ലക്ഷണങ്ങളോടു കൂടി -എസ്.എസ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇമ്യുനോ ഗ്ലോബുലിന്‍ എന്ന മരുന്നാണ് ചികിത്സക്ക് നല്‍കുന്നത്. അഞ്ച് ഗ്രാം മരുന്നിന്റെ വില 14000 രൂപയോളം വരും. അതായത് 30കിലോ ഭാരമുള്ള ഒരു കുട്ടിക്ക് ഏകദേശം ഒരു ലക്ഷത്തോളം രൂപ ചെലവ് വരും. രാജ്യത്ത് പുതുതായി ഏത് രോഗം കണ്ടെത്തിയാലും അത് ഇന്ത്യന്‍ മെഡിക്കല്‍ ജേര്‍ണലില്‍ രേഖപ്പെടുത്താറുണ്ട്. കുട്ടികള്‍ക്ക് ഈ രോഗം ഇതുവരെ സ്ഥിരീകരിച്ചതായി എവിടെയും രേഖപ്പെടുത്താത്തതിനാല്‍ ഇതായിരിക്കും ആദ്യ കേസ് എന്ന് ഡോ. നിജലിംഗപ്പ കാളപ്പ അഭിപ്രായപ്പെട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.