കര്‍ണാടക ആര്.ടി.സി മഹാരാഷ്ട്രയിലേക്കുള്ള സര്‍വീസുകള്‍ ആരംഭിച്ചു
ബെംഗളൂരു: ലോക് ഡൗണ്‍ ഇടവേളക്ക് ശേഷം വെള്ളിയാഴ്ച മുതല്‍ കര്‍ണാടക ആര്.ടി.സി മഹാരാഷ്ട്രയിലേക്കുള്ള സര്‍വീസുകള്‍ ആരംഭിച്ചു. മഹാരാഷ്ട്രയിലെ പൂന, മിറാജ്, സോലാപൂര്‍, പാണ്ഡര്‍പൂര്‍, തുല്ജപൂര് എന്നിവിടങ്ങളിലേക്കാണ് ബെംഗളൂരുവില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ പുനരാരംഭിച്ചത്.
ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ജൂണ്‍ 22 മുതല്‍ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. 50 ശതമാനം യാത്രക്കാരെ പ്രവേശിപ്പിച്ചാണ് സര്‍വീസ് നടത്തുന്നത്. ബെംഗളൂരുവില്‍ നിന്നും ശിവമോഗ, മംഗളൂരു, തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്.
അതേ സമയം കേരളത്തിലേക്കുള്ള അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കര്‍ണാടക ആര് ടി സി തയ്യാറാണെങ്കിലും കേരളത്തില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്ക് കേരള സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കാത്തതാണ് തടസ്സം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.