Follow the News Bengaluru channel on WhatsApp

നാല് ജില്ലകളില്‍ കൂടി ലോക് ഡൗണ്‍ ഇളവുകള്‍; ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പരമാവധി 40 പേരെ പ്രവേശിപ്പിച്ചുകൊണ്ട് വിവാഹങ്ങള്‍ക്ക് അനുമതി

ബെംഗളൂരു: രോഗവ്യാപനതോത് കുറഞ്ഞതോടെ കര്‍ണാടകയിലെ നാല് ജില്ലകളില്‍ കൂടി ഇളവുകള്‍ നല്‍കി. ചാമരാജനഗര്‍, ദാവണ്‍ഗരെ, ചിക്കമഗളൂരു എന്നീ ജില്ലകളില്‍ പ്രതിദിന രോഗ സ്ഥിരീകരണ നിരക്കില്‍ കുറവ് വന്നതോടെ അണ്‍ലോക്ക് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തുകയും മൈസൂരുവില്‍ നിലവിലെ ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നേരിയ ഇളവ് നല്‍കുകയും ചെയ്തു.

അണ്‍ലോക്ക് ഒന്നാം ഘട്ട ഇളവുകള്‍ അനുവദിച്ച ചാമരാജ നഗര്‍, ദാവണഗരെ, ചിക്കമഗളൂരു എന്നീ ജില്ലകളില്‍ കടകള്‍ക്ക് രാവിലെ ആറ് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. 50 ശതമാനം സീറ്റുകളില്‍ യാത്രക്കാരെ അനുവദിച്ച് ബസുകള്‍ സര്‍വീസ് നടത്താനും 50 ശതമാനം ജീവനക്കാരെ വെച്ച് സര്‍ക്കാര്‍ – സ്വകാര്യ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാനും അനുമതിയുണ്ട്. ഹോട്ടലുകള്‍ – റസ്റ്റോറന്റുകള്‍, വിദേശ മദ്യ ഔട്ട് ലെറ്റുകള്‍ തുടങ്ങിയ വൈകുന്നേരം അഞ്ച് മണിവരെ തുറന്ന് പ്രവര്‍ത്തിക്കും.

മൈസൂരുവില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചക്ക് രണ്ട് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം. രണ്ട് പേരെ വീതം പ്രവേശിപ്പിച്ച് ഓട്ടോ / ടാക്‌സികള്‍ക്ക് സര്‍വീസ് നടത്താനും അനുമതിയുണ്ട്.

അണ്‍ലോക് നടപടികളുടെ ഭാഗമായി ജനുവരി 28 മുതല്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 28 മുതല്‍ ഓഡിറ്റോറിയങ്ങളിലും കണ്‍വെന്‍ഷന്‍ സെന്ററുകളിലും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പരമാവധി 40 പേരെ പ്രവേശിപ്പിച്ചുകൊണ്ടുള്ള വിവാഹ ചടങ്ങുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നേരത്തെ വീടുകളില്‍ വെച്ച് വിവാഹം നടത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഡിറ്റോറിയങ്ങളിലും റിസോര്‍ട്ടുകളിലും ചടങ്ങുകള്‍ നടത്താനാണ് ഇപ്പോള്‍ അനുമതി നല്‍കിയത്. ഇതിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങണം. ചടങ്ങില്‍ പങ്കെടുക്കുന്ന 40 പേരുടെ പേരുകള്‍ വ്യക്തമാക്കി തദ്ദേശ സ്ഥാപനം പാസ് അനുവദിക്കും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.