മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു
ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ഗദലഹള്ളിയില് സ്ഥിരതാമസക്കാരനായ തൃശൂര്‍ പുല്ലാട്ട് സുരേന്ദ്രമേനോന്റെയും പരേതയായ ശോഭയുടേയും മകന് രോഹിത് സുരേന്ദ്രമേനോന്‍ (30) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഹെന്നൂര്‍ ക്രോസിന് സമീപം അപകടമുണ്ടായത്. ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
രോഹിത്തിന്റെ അമ്മ ശോഭ കഴിഞ്ഞ ഒക്ടോബറില്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതോടെയാണ് ദുബായിലായിരുന്ന രോഹിത് ബെംഗളൂരുവില്‍ തിരിച്ചെത്തിയത്. നഗരത്തിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കുന്നതിനിടെയാണ് മരണം. അംബേദ്കര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. ശവസംസ്കാരം ഞായറാഴ്ച രാവിലെ 10-ന് ഹെബ്ബാള്‍ ശ്മശാനത്തില്‍.
.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.