Follow the News Bengaluru channel on WhatsApp

കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഫീസ് ഒഴിവാക്കാന്‍ ദൂരവാണിനഗര്‍ കേരള സമാജത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തീരുമാനിച്ചു

ബെംഗളൂരു: കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഫീസ് ഒഴിവാക്കാന്‍ ദൂരവാണിനഗര്‍ കേരള സമാജത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തീരുമാനിച്ചു.

സാമൂഹിക വിദ്യാഭ്യാസ സേവന രംഗത്തു ഉജ്ജ്വല പാരമ്പര്യമുള്ള മലയാളി സംഘടനയാണ് ദൂരവാണിനഗര്‍ കേരളസമാജവും അതിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി പല നിര്‍ദ്ധന കുടുംബങ്ങളെയും  പരിപൂര്‍ണ്ണ നിസ്സഹായാവസ്ഥയിലേക്ക് തള്ളി വീട്ടിരിക്കുകയാണ്.  എങ്ങനെ ദിവസങ്ങള്‍ തള്ളി നീക്കും എന്നറിയാതെ ദിക്കറിയാത്ത സങ്കടക്കടലിനു നടുവിലാണ് അവരില്‍ പലരും. ഈ സാഹചര്യം കണക്കിലെടുത്തു സ്വീകരിച്ചു വരുന്ന നിരവധി സഹായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമാജത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന, കോവിഡ് കാരണം രക്ഷിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഫീസ് വേണ്ടെന്ന് വെക്കുവാന്‍ സമാജം പ്രവര്‍ത്തക സമിതി തീരുമാനിച്ചു.

സമാജത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുടുംബത്തിന്റെ ഏക സാമ്പത്തിങ്ക സ്രോതസ്സായ രക്ഷിതാവ് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ 2021-22 വര്‍ഷത്തെ മുഴുവന്‍ ഫീസും 2020-21ലെ ഫീസ് കുടിശ്ശികയുണ്ടെങ്കില്‍ അതും വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചു.

ജൂബിലി ഇംഗ്ലീഷ് ഹൈ സ്‌കൂളില്‍ (സി.ബി.എസ്.സി) പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും 2020-2021 വര്‍ഷത്തെ അവസാന പാദ ഫീസും വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചു.  എന്നാല്‍ ഈ ഇളവ് ജൂബിലി വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ബാധകമാവുകയുള്ളു. 2020-21 ലെ മുഴുവന്‍ ഫീസും അടച്ചു കഴിഞ്ഞ വിദ്യാര്‍ത്ഥികളുടെ അവസാന പാദ ഫീസിന്റെ തുക 2021-22 ആദ്യ പാദ ഫീസ് നല്‍കിയതായി കണക്കില്‍ പെടുത്തും. ഇത് ജൂബിലി സ്‌കൂള്‍ (വിജിനപുര), ജൂബിലി ഇംഗ്ലീഷ് ഹൈ സ്‌കൂള്‍ (CBSE), ജൂബിലി കമ്പോസിറ്റ് പി യു കോളേജ് എന്നീ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പോലെ ബാധകമായിരിക്കും.

ജൂബിലി ഇംഗ്ലീഷ് ഹൈസ്‌കൂള്‍ (സി.ബി.എസ്.സി), ജൂബിലി കമ്പോസിറ്റ് പി യു കോളേജ് എന്നീ സ്ഥാപനങ്ങളില്‍ ഈ വര്‍ഷവും ഫീസ് വര്‍ദ്ധന നടപ്പാക്കില്ല.  ഈ സ്ഥാപനങ്ങളില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി തുടര്‍ച്ചയായി ഫീസ് വര്‍ദ്ധന നടപ്പാക്കിയിട്ടില്ല.

കഴിഞ്ഞ 30 വര്‍ഷക്കാലമായി നടപ്പാക്കി വരുന്ന നിര്‍ദ്ധന വിദ്യാര്‍ത്ഥി സഹായ നിധിയില്‍ നിന്ന് നാല്പതോളം ജൂബിലി സ്‌കൂളിലെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന ഫീസിളവിനും ജൂബിലി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പിനും പുറമെയാണ് മേല്‍പ്പറഞ്ഞ സഹായങ്ങള്‍.

ഇതിന് പുറമെ സമാജം ഈ മഹാമാരിക്കാലത്ത് പൊതുജന സഹായാര്‍ത്ഥം ആമ്പുലന്‍സ് സേവനവും ആരംഭിക്കുകയുണ്ടായി. സമാജത്തിന്റെ രണ്ടു ആമ്പുലന്‍സുകളും ഈ സേവന മേഖലയില്‍ രംഗത്തുണ്ട്. ബി.ബി.എം.പിയുമായി ചേര്‍ന്ന് സമാജം നടത്തിയ വാക്സിനേഷന്‍ ക്യാമ്പുകളും വലിയ വിജയമായിരുന്നു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.