ഫേസ് ബുക്ക് പ്രണയം: 17 കാരനെ വിവാഹം ചെയ്ത ബെംഗളൂരുവിലെ 20 കാരിക്കെതിരെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരം കേസ്
ബെംഗളൂരു: ഫേസ് ബുക്ക് വഴി പരിചയെപ്പെട്ട 17 നേഴുകാരനെ വിവാഹം ചെയ്ത ബെംഗളൂരു സ്വദേശിയായ 20 കാരിക്കെതിരെ പോലീസ് കേസെടുത്തു. വിവാഹത്തിന് കൂട്ടുനിന്ന 17 കാരന്റെ ബന്ധുക്കള്‍ക്കെതിരേയും പോലീസ് കേസെടുത്തു.
ബി എസ്.സി നഴ്സിംഗ് വിദ്യാര്‍ഥിയായ 20കാരിയാണ് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ചിക്കമഗളൂരു സ്വദേശിയായ 17 കാരനെ വിവാഹം കഴിച്ചത്.
തനിക്ക് 21 വയസാണെന്നായിരുന്നു പയ്യന് യുവതിയോട് പറഞ്ഞിരുന്നത്. യുവതിയുടെ ബന്ധുക്കള്‍ വിവാഹത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ജൂണ്‍ 16ന് 17 കാരന്റെ ബന്ധുക്കളുടെ സാനിധ്യത്തില്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടന്നു. വിവാഹ വിവരം അറിഞ്ഞ നാട്ടുകാര്‍ ചൈല്‍ഡ് വെല്‍ഫയര്‍ വകുപ്പിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഇതോടെ അധികൃതര്‍ എത്തുകയും അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് വരന് 17 കടക്കാത്ത പയ്യനാണെന്ന് കണ്ടെത്തിയത്. ഇരുവരും വെവ്വേറെയാണ് ഇപ്പോള്‍ താമസം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.