Follow the News Bengaluru channel on WhatsApp

കോവിഡ് രോഗം ഭേദമായ ബെംഗളൂരുവിലെ ഡോക്ടര്‍ക്ക് ഒരേ സമയം ബ്ലാക്ക്, ഗ്രീന്‍ ഫംഗസ് രോഗങ്ങള്‍ സ്ഥിരീകരിച്ചു

ബെംഗളൂരു: രണ്ട് മാസം മുമ്പ് കോവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടിയ 45 കാരനായ ഡോക്ടര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗവും ഗ്രീന്‍ ഫംഗസ് രോഗവും ഒരേ സമയം സ്ഥിരീകരിച്ചു. ബെംഗളൂരു സ്വദേശിയായ പീഡിയാട്രിക്ക് ഫിസിയോതെറാപ്പിസ്റ്റ് ഡോ. ആര്‍. കാര്‍ത്തികേയന്‍റെ സൈനസ് ഏരിയയിലാണ്(മൂക്കിന്റെ അന്തര്‍ ഭാഗം) രണ്ടു ഫംഗസ് ബാധകളും സ്ഥിരീകരിച്ചത്.

മുഖത്തിന്റെ വലത് ഭാഗത്ത് വേദനയും തരിപ്പും, ശക്തമായ തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഡോക്ടറെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയില്‍ നടത്തിയ ഹിസ്റ്റോപാത്തോളജി പരിശോധനയിലാണ് രണ്ടു രോഗങ്ങളും സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജൂണ്‍ 15 ന് അദ്ദേഹത്തെ എന്‍ഡോസ്‌കോപിക്ക് ശസ്ത്രക്രിയക്ക് വിധേയനാക്കി. മൂക്കിനകത്തെ ഫംഗസ് ബാധിച്ച ടിസ്യൂസ് ശസ്ത്രക്രിയയില്‍ മുറിച്ചുമാറ്റുകയായിരുന്നു.

മൈസൂരുവിലാണ് ഇദ്ദേഹം പ്രാക്ടീസ് ചെയ്യുന്നത്. ഏപ്രില്‍ 24 നായിരുന്നു ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലായിരുന്നു. കോവിഡ് മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. രാജ്യത്താദ്യമായാണ് ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍മൈക്കോസിസ്) രോഗവും ഗ്രീന്‍ ഫംഗസ് രോഗവും (ആസ്പര്‍ജില്ലസ്) ഒരാളില്‍ ഒരേ സമയം കണ്ടെത്തുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.