Follow the News Bengaluru channel on WhatsApp

കാസറഗോഡ് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളുടെ പേരു മാറ്റം: കേരള മുഖ്യമന്ത്രിക്ക് യെദിയൂരപ്പ കത്തയച്ചു

ബെംഗളൂരു: കര്‍ണാടകത്തോട് ചേര്‍ന്നുള്ള അതിര്‍ത്തി പ്രദേശങ്ങളുടെ പേരുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യമന്ത്രി യെദിയൂരപ്പ കത്തയച്ചു. തുളു -കന്നഡ ശൈലിയിലുള്ള സ്ഥലപേരുകള്‍ മലയാളത്തിലേക്ക് മാറ്റണമെന്ന കേരള സര്‍ക്കാര്‍ നീക്കം തടയണമെന്നാവശ്യപ്പെട്ട് കര്‍ണാടക അതിര്‍ത്തി മേഖല വികസന അതോറിറ്റി ചെയര്‍മാന്‍ ഡോ. വി. സോമശേഖറും കര്‍ണാടക വികസന അതോറിറ്റിയും നേരിട്ട് രംഗത്ത് വന്നതോടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ടത്. ഈ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും, മൈസൂരു- കുടക് എം.പി പ്രതാപ സിംഹയും കര്‍ണാടക സര്‍ക്കാറിന്റെ അടിയന്തര ഇടപെടലും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി പേരുമാറ്റം നിര്‍ത്തിവെക്കാന്‍ കേരള മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കത്തയച്ചത്. 

മഞ്ചേശ്വര (പുതിയ പേര്- മഞ്ചേശ്വരം), ബേഡഡുക്ക (ബേഡകം), കാറട്ക (കാഡഗം), മദ്ദൂരു (മദ്ദൂര്‍), മല്ല (മല്ലം), ഹൊസദുര്‍ഗ (പുതിയ കോട്ട), കുബളെ (കുമ്പള), പിലികുഞ്ചെ (പുലികുന്ന്), ആനേബാഗിലു (ആനേബാഗില്‍), നെല്ലികിഞ്ജ (നെല്ലിക്കുന്ന്), ശശിഹിത്‌ലു (ശൈവളപ്പ്) എന്നി സ്ഥലങ്ങളുടെ പേരുകളാണ് കേരളം മാറ്റാന്‍ ശ്രമിക്കുന്നതെന്ന് യെദിയൂരപ്പ കത്തില്‍ വ്യക്തമാക്കി. കാസറഗോഡ് ജില്ലയിലെ മലയാളികളും കന്നഡിഗരും ഐക്യത്തോടെയാണ് കഴിയുന്നതെന്നും അതിനാല്‍ കന്നഡയിലുള്ള പേരുകള്‍ മലയാളത്തിലേക്ക് മാറ്റുന്നത് നല്ല കാര്യമല്ലെന്നും യെദിയൂരപ്പ പറഞ്ഞു.

അതേ സമയം കാസറഗോട്ടെ അതിര്‍ത്തി പ്രദേശങ്ങളുടെ പേരുകള്‍ മാറ്റുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കാസറഗോഡ് ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു പറഞ്ഞു. കേരള സർക്കാർ അത്തരത്തിൽ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും പേരുകൾ മാറ്റുന്നത് സംബന്ധിച്ച് യാതൊരു നിർദേശവും ലഭിച്ചിട്ടില്ലെന്നും കളക്ടർ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.