Follow the News Bengaluru channel on WhatsApp

ടെക്കിയായ ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി കത്തിച്ചു; ഡെല്‍റ്റ വകഭേദം മൂലമാണ് മരിച്ചതെന്ന് ബന്ധുക്കളോട് ഭര്‍ത്താവ്

ഹൈദരാബാദ് : കുടുംബ വഴക്കിനെ തുടര്‍ന്ന് ടെക്കിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് സ്യൂട്ട് കേസിലാക്കി പെട്രോളൊഴിച്ചു കത്തിച്ചു. ഭാര്യ ഡെല്‍റ്റ വകഭേദം വന്ന് ഗുരതരാവസ്ഥയിലാവുകയും ഒടുവില്‍ മരണപ്പെടുകയുമായിരുന്നെന്ന് ബന്ധുക്കളെ വിശ്വസിപ്പിക്കുകയും ചെയ്തു. ഹൈദരാബാദിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

സോഫ്റ്റ്‍വെയര്‍ എഞ്ചിനിയറും ചിറ്റൂര്‍ രാമസുന്ദരം സ്വദേശിയുമായ ഭുവനേശ്വരിയാണ്(28) കൊല്ലപ്പെട്ടത്. 2019ലാണ് ഭുവനേശ്വരിയും കടപ്പ സ്വദേശിയായ ശ്രീകാന്ത് റെഡ്ഡിയുമായുള്ള വിവാഹം നടന്നത്. ഇവര്‍ക്ക് 18 മാസം പ്രായമുള്ള ഒരു മകളുമുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ ശ്രീകാന്തിന് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതോടെ ശ്രീകാന്ത് മദ്യപാനം തുടങ്ങി. എല്ലാദിവസവും മദ്യപിച്ചു വന്ന ശ്രീകാന്ത് ഭാര്യയുമായി വഴക്കിടുക പതിവായിരുന്നു. ജൂണ്‍ 22ന് അര്‍ദ്ധരാത്രി ഭാര്യയുമായി വഴക്കിട്ട ശ്രീകാന്ത് ഭുവനേശ്വരിയെ കൊലപ്പെടുത്തുകയായിരുന്നു.

പിന്നീട് ഭാര്യയുടെ മൃതദേഹം സ്യൂട്ട് കേസിലാക്കി പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു കാര്‍ വാടകക്ക് എടുക്കുകയും എസ്.വി.ആര്‍.ആര്‍ ഗവണ്‍മെന്റ് ആശുപത്രി പരിസരത്ത് മൃതദേഹം കൊണ്ടിടുകയും ചെയ്തു. ഡെല്‍റ്റ പ്ലസ് വകഭേദം മൂലമാണ് ഭാര്യ മരിച്ചതെന്നും ആശുപത്രി ജീവനക്കാരാണ് മൃതദേഹം മറവ് ചെയ്തതെന്നും ഇയാള്‍ ബന്ധുക്കളോട് പറഞ്ഞു

എന്നാല്‍ ആശുപത്രി പരിസരത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് കാര്‍ ഡ്രൈവറെ പിടികൂടി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്‍റെ ചുരുളഴിയുന്നത്. ശ്രീകാന്താണ് പ്രതിയെന്ന് പോലീസിന് വ്യക്തമായി. ഒളിവില്‍ കഴിയുന്ന ശ്രീകാന്തിനെ പിടികൂടാനായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.