Follow the News Bengaluru channel on WhatsApp

മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയിലേക്ക് എത്തുന്നവര്‍ക്ക് ആര്‍.ടി പിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ ഒന്നാം ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധം; സര്‍ക്കാര്‍ ഉത്തരവിറക്കി

ബെംഗളൂരു: മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയില്‍ എത്തുന്നവര്‍ക്ക് 72 മണിക്കൂറില്‍ കവിയാത്ത ആര്‍.ടി. പിസിആര്‍ പരിശോധനയിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അതല്ലെങ്കില്‍ കുറഞ്ഞത് ഒന്നാം ഡോസ് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.

ചൊവ്വാഴ്ച ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്രയിലെ ചില ജില്ലകളില്‍ കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി.

ട്രെയിന്‍, വിമാനം, ടാക്‌സി, സ്വകാര്യ വാഹനങ്ങള്‍ എന്നിവയില്‍ സംസ്ഥാനത്തേക്ക് എത്തുന്ന എല്ലാവര്‍ക്കും ഇത് ബാധകമാണെന്ന് ഉത്തരവില്‍ പറയുന്നു. മേല്‍പ്പറഞ്ഞ രണ്ട് സര്‍ട്ടിഫിക്കറ്റില്‍ ഏതെങ്കിലും ഒന്ന് ഉണ്ടെങ്കില്‍ മാത്രമേ വിമാനത്താവളങ്ങളില്‍ ബോര്‍ഡിംഗ് പാസ് അനുവദിക്കു എന്നും ഉത്തരവില്‍ പറയുന്നു. ട്രെയിനില്‍ സംസ്ഥാനത്ത് എത്തുന്ന യാത്രക്കാരിലും ബസ് വഴി സംസ്ഥാനത്ത് എത്തുന്ന യാത്രക്കാരിലും സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് അതത് അധികൃതരുടെ ഉത്തരവാദിത്വമെന്ന് ഉത്തരവില്‍ പറയുന്നു.

അതേ സമയം താഴെ പറയുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്‍ നിന്നും ഇളവ് നല്‍കിയിട്ടുണ്ട്.

1. കുറഞ്ഞത് ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍
2. ഭരണഘടന പ്രകാരം ചുമതല വഹിക്കുന്നവര്‍ / ആരോഗ പ്രവര്‍ത്തകര്‍
3 അടിയന്തരഘട്ടങ്ങളില്‍ സംസ്ഥാനത്തേക്ക് എത്തുന്നവര്‍ (കുടുംബത്തിലെ മരണം / ചികിത്സ തുടങ്ങിയവ)

ഉത്തരവ് പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ണാടക പകര്‍ച്ച വ്യാധി നിയമം 2020 പ്രകാരം കേസെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിലവില്‍ ആര്‍.ടി പിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അതല്ലെങ്കില്‍ പകരമായി ഒന്നാം ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

ഉത്തരവ് വായിക്കാം :

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.