Follow the News Bengaluru channel on WhatsApp

വാഹന പരിശോധനക്കിടെ അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടിക്കടുത്ത് അടൂര്‍ ചെക്ക് പോസ്റ്റില്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. അടൂര്‍ ബൈലുവിലെ ഹാരിസ്(33) ആണ് മരിച്ചത്. മാതാവിനെ ബൈക്കിലിരുത്തി യാത്ര ചെയ്യുകയായിരുന്നു ഹാരിസ്. റോഡില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം കൈ കാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടതിനാല്‍ ബൈക്ക് റോഡ് സൈഡില്‍ ഒതുക്കി നിര്‍ത്തി. പോലീസിന് രേഖകള്‍ കൈമാറാനായി റോഡ് മുറിച്ചു കടക്കവേ ഹാരിസിനെ ചരക്ക് വാഹനം ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ ഹാരിസ് സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.
വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പോലീസിനെതിരെ പ്രതിഷേധിച്ചു. ഉന്നത പോലീസ് ഓഫീസര്‍മാര്‍ സംഭവസ്ഥലത്തെത്തിയാണ് നാട്ടുകാരെ ശാന്തരാക്കിയത്. അപകടത്തില്‍ ഉപ്പിനങ്ങാടി പോലീസ് കേസെടുത്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.