Follow the News Bengaluru channel on WhatsApp

ലോകത്തെ ഏക സംസ്കൃത പത്രമായ സുധർമയുടെ പത്രാധിപർ മൈസൂരുവിൽ അന്തരിച്ചു

ബെംഗളൂരു: രാജ്യത്തേയും ലോകത്തേയും ഏക സംസ്കൃത പത്രമായ സുധർമയുടെ പത്രാധിപർ കെ വി സമ്പത്ത് കുമാർ അന്തരിച്ചു. 64 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മൈസൂരുവിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ഇദ്ദേഹത്തിൻ്റെ പിതാവ് പണ്ഡിറ്റ് കെ എൻ വരദരാജ അയ്യങ്കാർ 1970 ലാണ് സുധർമ സ്ഥാപിച്ചത്.

റിപ്പോർട്ടർ, പ്രൂഫ് റീഡർ, എഡിറ്റർ, പബ്ലിഷർ എന്നിങ്ങനെ സുധർമയില്‍ പല നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. സംസ്കൃത ഭാഷയേയും അതിന്‍റെ സാംസ്കാരിക തനിമയേയും നിലനിര്‍ത്താനായി എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് അമ്പത് വര്‍ഷത്തോളം പ്രസിദ്ധീകരണം നിലനിർത്തിയതിനെ മാനിച്ച് കെ വി സമ്പത്ത് കുമാറിനേയും അദ്ദേഹത്തിന്‍റെ പത്നി വിദുഷി കെ എസ് ജയലക്ഷ്മിയേയും 2020-ൽ രാഷ്ട്രം പത്മ പുരസ്ക്കാരം നൽകി ആദരിച്ചിരുന്നു. പ്രിൻറിൽ നിന്നും പിന്നീട് ഡിജിറ്റൽ രൂപത്തിലേക്ക് മാറിയ സുധർമയുടെ ഇ പേപ്പർ പതിപ്പിന് ഇപ്പോള്‍ രാജ്യത്തെ പല സംസ്കൃത യൂണിവേഴ്‌സിറ്റികളിലുമായി 4000 ത്തോളം സ്ഥിരവായനക്കാരുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.