Follow the News Bengaluru channel on WhatsApp

വാണിജ്യ നികുതി കമീഷണറായി സി. ശിഖ; ഏഴ് ഐ.എ.എസ്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി നിയമിച്ചു

ബെംഗളൂരു: കർണാടകത്തിൽ ഐ.എ.എസ്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഭരണതലത്തിൽ സർക്കാർ അഴിച്ചുപണി നടത്തി. ഏഴ് ഐ.എ.എസ് ഉദ്യോഗസ്ഥരെയാണ് വിവിധ വകുപ്പുകളിലേക്ക് മാറ്റി നിയമിച്ചത്. സംസ്ഥാനത്തെ വാണിജ്യ നികുതി കമീഷണറായി സി. ശിഖയെ നിയമിച്ചു. നിലവില്‍ ബി.എം.ടി.സിയുടെ മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ശിഖയെ വാണിജ്യ നികുതി കമീഷണറായി നിയമിച്ചത്.

കൊപ്പാല്‍ ജില്ല പഞ്ചായത്ത് സി.ഇ.ഒ ആയിരുന്ന രഘുനന്ദന്‍ മൂര്‍ത്തിയെ ബെംഗളൂരുവിലെ വാണിജ്യ നികുതി (എന്‍ഫോഴ്‌സ്‌മെന്റ്) അഡീഷനല്‍ കമീഷണറായും കര്‍ണാടക സില്‍ക്ക് ഇന്‍ഡ്‌സ്ട്രീസ് കോര്‍പറേഷന്‍ എം.ഡിയായ എം. കനഗവള്ളിയെ കര്‍ണാടക പബ്ലിക് സര്‍വീസ് കമീഷന്‍ പരീക്ഷ കണ്‍ട്രോളറായും നിയമിച്ചു. ഡോ. എം.എന്‍. അജയ് നാഗഭൂഷനെ ബംഗളൂരുവിലെ നഗര വികസന വകുപ്പ് സെക്രട്ടറിയായും സല്‍മ കെ. ഫഹീമിനെ അടിസ്ഥാന വികസന വകുപ്പിലെ അഡീഷനല്‍ സെക്രട്ടറിയായും എസ്. രമ്യയെ കര്‍ണാടക പരീക്ഷ അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടറായും എം.എസ് അര്‍ച്ചനയെ ബെംഗളൂരുവിലെ കര്‍ണാടക അപ്പലേറ്റ് ട്രിബ്യൂണല്‍ അംഗമായും നിയമിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.