Follow the News Bengaluru channel on WhatsApp

അശ്ലീല ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ട്വീറ്റുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ നീക്കണം; ട്വിറ്ററിനോട് ദേശീയ വനിതാ കമ്മിഷന്‍

ന്യൂഡല്‍ഹി: അശ്ലീല ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മുഴുവന്‍ ട്വീറ്റുകളും ഒരാഴ്ചയ്ക്കുള്ളില്‍ നീക്കംചെയ്യണമെന്ന് ട്വിറ്ററിനോട് ദേശീയ വനിതാ കമ്മിഷന്‍.  ട്വിറ്റര്‍ ഇന്ത്യ മേധാവിക്ക് ദേശീയ വനിതാ കമ്മീഷന്‍ (എൻ സി ഡബ്ല്യു) അധ്യക്ഷ രേഖ ശര്‍മ കത്തിലൂടെ നേരിട്ടാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇത്തരം ഉള്ളടക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങളും കമ്മിഷന്‍ കൈമാറി. വിഷയത്തില്‍ ട്വിറ്റര്‍ സ്വീകരിച്ച നടപടികള്‍ 10 ദിവസത്തിനകം അറിയിക്കാനും കത്തില്‍ നിര്‍ദേശിച്ചു.

വിഷയത്തില്‍ ട്വിറ്ററിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കും വനിതാ കമ്മീഷന്‍ കത്തെഴുതിയിട്ടുണ്ട്. ട്വിറ്ററിനെതിരേ നേരത്തെയും ഇത്തരം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ നടപടി സ്വീകരിക്കാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ നിയമങ്ങള്‍ക്കും ട്വിറ്ററിന്റെ തന്നെ നയങ്ങള്‍ക്കും വിരുദ്ധമാണിതെന്നും കമ്മീഷന്‍ കത്തില്‍ വ്യക്തമാക്കി.

കുട്ടികളുടെ അശ്ലീല ഉള്ളടക്കങ്ങൾ അതിന്റെ പ്ലാറ്റ്ഫോമിൽ പ്രചരിപ്പിക്കുന്നതിനെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് ഡൽഹി പോലീസ് ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ട്വിറ്റർ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാനും അത്തരം വിവരങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളുടെ വിശദാംശങ്ങൾ നൽകാനുമാണ് പൊലീസ് ആവശ്യപ്പെട്ടത്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷന്റെ (എൻ‌സി‌പി‌സി‌ആർ) പരാതിയെത്തുടർന്ന് ഡൽഹി പോലീസ് ട്വിറ്ററിനെതിരെ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.