കര്‍ണാടകയിലെ ഗ്രാമത്തില്‍ കൂറ്റന്‍ മുതലയിറങ്ങി, പരിഭ്രാന്തിയോടെ ജനങ്ങള്‍; ദൃശ്യങ്ങള്‍ കാണാം
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ കോഗില ബന്നയില് കൂറ്റന്‍ മുതല ഇറങ്ങിയത് ഗ്രാമവാസികളില്‍ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിച്ചു. വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം. ദണ്ഡോലി ടൗണില്‍ ആദ്യം പ്രത്യക്ഷപ്പെട്ട മുതല അഞ്ച് കിലോമീറ്ററോളം ഇഴഞ്ഞ് നീങ്ങിയാണ് കോഗില ബന്നയില് എത്തിയത്. ഗ്രാമത്തിലെ കോണ്‍ക്രീറ്റ് പാതയിലൂടെ രാജാവിനെ പോലെ ഇഴഞ്ഞു നീങ്ങുന്ന മുതല പരിഭ്രാന്തിക്കൊപ്പം കൗതുകവും സൃഷ്ടിച്ചു. മുതലക്ക് പിറകെ കുട്ടികളും മുതിര്‍ന്നവരും ആകാംക്ഷയോടെ നീങ്ങി.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി മുതലയെ പിടികൂടി സമീപത്തുള്ള കാളി നദിയിലേക്ക് വിട്ടു. കാളി നദിയില്‍ മുതലകള്‍ ധാരാളമായി ഉണ്ടെന്നും നദിക്കരയില്‍ ഇവ മുട്ടയിടാനായി വരുന്നത് പതിവാണെന്നും ദണ്ഡേലി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു.
ദൃശ്യങ്ങള്‍ കാണാം :
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.