Follow the News Bengaluru channel on WhatsApp

ഐഷ സുൽത്താനക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഐഷ സുൽത്താനക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ട് ഐഷ സമർപ്പിച്ച ഹർജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കേസ് പ്രാരംഭ ഘട്ടത്തിലാണെന്നും കേസിന്റെ അന്വേഷണം പുരോഗമിച്ചതിന് ശേഷമേ റദ്ദാക്കുന്നത് സംബന്ധിച്ച തിരുമാനമെടുക്കുവെന്നും കോടതി വ്യക്തമാക്കി. കവരത്തി പോലീസിന്റെ എഫ് ഐ ആർ റദ്ദാക്കി കേസിലെ തുടർ നടപടികൾ അവസാനിപ്പിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. അതേ സമയം അന്വേഷണത്തിന്റെ പുരോഗതിയറിക്കാൻ ലക്ഷദ്വീപ് പോലീസിന് കോടതി നിർദേശം നൽകി.

ജാമ്യം അനുവദിച്ചുള്ള ഉത്തരവിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയായിരുന്നു: ഐഷ സുല്‍ത്താന ചാനല്‍ ചര്‍ച്ചയില്‍ ഉപയോഗിച്ച ബയോവെപ്പണ്‍ പരാമര്‍ശം അടര്‍ത്തി മാറ്റിയ ഒറ്റ വാക്കായി ഉപയോഗിക്കുന്നതില്‍ കാര്യമില്ല. സര്‍ക്കാരിനെതിരായ വിമര്‍ശനമായല്ല, മറിച്ച് കോവിഡ് പ്രതിരോധത്തില്‍ ലക്ഷദ്വീപ് ഭരണകൂടം സ്വീകരിച്ച നടപടികള്‍ക്കെതിരായ വിമര്‍ശനമായി വേണം പ്രസ്താവനയെ കണക്കിലെടുക്കേണ്ടത്.

ലക്ഷദ്വീപിലെ കോവിഡ് പ്രതിരോധ സംവിധാനങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളേത്തുടര്‍ന്ന് ദ്വീപില്‍ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായെന്നാണ് ഐഷ സുല്‍ത്താന വിമര്‍ശിച്ചത്. ഒരു ഭരണസംവിധനത്തിനെതിരായ വിമര്‍ശനം ഇന്ത്യന്‍ സര്‍ക്കാരിനെതിരായ വിമര്‍ശനമായി കണക്കാക്കാനാവില്ല.

ഭരണകൂടം നടപ്പിലാക്കുന്ന ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരായി ദ്വീപില്‍ വലിയ പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഒരു പ്രത്യേക ജനവിഭാഗത്തെ കേന്ദ്രത്തിനെതിരെ തിരയ്ക്കുന്നതില്‍ ഐഷയുടെ ചാനല്‍ചര്‍ച്ചയിലെ പ്രസ്തവന വഴി തിരിച്ചുവിടുകയോ പ്രത്യേക വിഭാഗത്തിന് സര്‍ക്കാരിനോട് രോഷം തോന്നുകയോ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ രാജ്യദ്രോഹക്കുറ്റമുള്‍ക്കൊള്ളുന്ന 153A വകുപ്പ് നിലനില്‍ക്കുമോയെന്ന് കോടതിയ്ക്ക് സംശയമുണ്ട്.

ഐഷ സുല്‍ത്താനയുടെ ജാമ്യാപേക്ഷ മാത്രമാണ് കോടതി പരിഗണിയ്ക്കുന്നത്. അതുകൊണ്ടുതന്നെ കേസിലേക്ക് വിശദമായി കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ ഐഷ നടത്തിയ ഖേദപ്രകടനവും കോടതി മുഖവിലയ്‌ക്കെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.