Follow the News Bengaluru channel on WhatsApp

മധുരയില്‍ കുഞ്ഞുങ്ങളെ വിറ്റ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍

ചെന്നൈ: മധുരയില്‍ കുഞ്ഞുങ്ങളെ വിറ്റ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. കോവിഡ് ബാധിച്ചു മരിച്ചെന്ന വ്യാജ രേഖയുണ്ടാക്കി പ്രമുഖ സന്നദ്ധ സംഘടനയായ ഇദയം ട്രസ്റ്റിന്റെ അനാഥാലയത്തില്‍ നിന്നുമാണ് കുഞ്ഞുങ്ങളെ വിറ്റത്. ലക്ഷങ്ങള്‍ നല്‍കി കുട്ടികളെ വാങ്ങിയ കണ്ണന്‍, ഭാര്യ ഭവാനി, അനിഷ് റാണി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ട്രസ്റ്റിന്റെ ചുമതലയില്‍ ചെന്നൈയിലുള്ള അനാഥാലയവും വൃദ്ധസദനവും കോര്‍പറേ ഷന്‍ പൂട്ടി. മാനസിക വെല്ലുവിളി നേരിടുന്ന ഐശ്വര്യ എന്ന യുവതിയുടെ ഒന്നും രണ്ടും വയസ്സുള്ള മക്കളെയാണു ട്രസ്റ്റ് അധികൃതര്‍ വില്‍പന നടത്തിയത്. ഡയറക്ടര്‍ ജി.ആര്‍.ശിവകുമാറും സഹായും ഒളിവിലാണ്.

കുട്ടികളെ കാണാന്‍ ഐശ്വര്യയുടെ വളര്‍ത്തച്ഛന്‍ അസറുദ്ദീന്‍ എത്തിയപ്പോഴാണു കുട്ടികള്‍ മരിച്ചെന്നും ഐശ്വര്യ ചികിത്സയിലാണെന്നും ജീവനക്കാര്‍ അറിയിച്ചത്. സംശയം തോന്നിയതിനെ തുടര്‍ന്ന് മരണ സര്‍ട്ടിഫിക്കറ്റുകളുമായി മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ അവ വ്യാജമാണെന്നു തെളിഞ്ഞു. ജീവനക്കാരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു വില്‍പനയുടെ സൂചന കിട്ടിയതെന്നും പിന്നില്‍ വന്‍ സംഘമുണ്ടെന്നും പോലീസ് പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.