Follow the News Bengaluru channel on WhatsApp

മൃഗശാല ജീവനക്കാരന്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു

തിരുവനന്തപുരം: മൃഗശാല ജീവനക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരന്‍ കാട്ടാക്കട സ്വദേശി അര്‍ഷാദ് (45) ആണ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. രാജവെമ്പാലയുടെ കടിയേറ്റുള്ള സംസ്ഥാനത്ത് സ്ഥിരീകരിച്ച ആദ്യ മരണമാണിത്. കഴിഞ്ഞ 20 വര്‍ഷമായി മൃഗശാലയിലെ ആനിമല്‍ കീപ്പറാണ് മരിച്ച അര്‍ഷാദ്.

മൃഗശാലയിലെ മൃഗപരിപാലകനായ അര്‍ഷാദിന്, പാമ്പിന്റെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് കടിയേറ്റതയാണ് മൃഗശാല അധികൃതരുടെ നിഗമനം. കൂട് വൃത്തിയാക്കിയശേഷം ഭക്ഷണം നൽകുകയാണ് പതിവ്. ഹർഷാദ് ഉച്ചയ്ക്ക് 12.15നു രാജവെമ്പാലയുടെ കൂട്ടിലേക്കു പോകുന്നത് മൃഗശാലയിലെ സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നാണ് അധികൃതർ പറയുന്നത്. അർഷാദിനെ ഏറെ കഴിഞ്ഞിട്ടും കാണാതായതോടെ രണ്ടു മണിയോടെ സഹപ്രവർത്തകൻ ചെന്നുനോക്കിയപ്പോഴാണ് പാമ്പിന്റെ കടിയേറ്റ് കൂട്ടിനുള്ളിൽ ബോധരഹിതനായി കാണുന്നത്. സഹജീവനക്കാരൻ മറ്റുള്ളവരെ വിവരമറിയിച്ച് ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിലെത്തിച്ചതോടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം വെള്ളിയാഴ്ച സംസ്കരിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.