Follow the News Bengaluru channel on WhatsApp

എസ്എസ്എല്‍സി പരീക്ഷക്ക് ഒഎംആര്‍ ഷീറ്റിനൊപ്പം ഒരു വൈറ്റ്നറും നല്‍കണമെന്ന് ആവശ്യം

ബെംഗളൂരു: എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഒഎംആര്‍ ഷീറ്റില്‍ പരീക്ഷ എഴുതുമ്പോള്‍ തെറ്റുപറ്റിയാല്‍ തിരുത്താന്‍ വൈറ്റ്നര്‍ നല്‍കണമെന്ന് ആവശ്യം.

ഈ വര്‍ഷം ജൂലൈ 19, 22 തീയതികളില്‍ നടത്താനിക്കുന്ന പരീക്ഷയില്‍ ആണ് വിദ്യാര്‍ഥികള്‍ക്ക് ഒഎംആര്‍ ഷീറ്റിനെപ്പം വൈറ്ററും നല്‍കണമെന്ന ആവശ്യം ഉയര്‍ന്ന് വരുന്നത്. ഒഎംആര്‍ ഷീറ്റില്‍ ഉത്തരം നല്‍കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വളരെയധികം ആശയക്കുഴപ്പമുണ്ടാകുമെന്നതിനാല്‍ സര്‍ക്കാര്‍ ഈ അഭ്യര്‍ത്ഥന പരിഗണിക്കണമെന്നും തെറ്റായ ഉത്തരം അടയാളപ്പെടുത്തിയതായി അവര്‍ക്ക് തോന്നുന്നുവെങ്കില്‍, ഒരു വൈറ്റ്നര്‍ ഉപയോഗിച്ച് അത് ശരിയാക്കാന്‍ അവരെ അനുവദിക്കണമെന്നും ഓക്‌സ്‌ഫോര്‍ഡ് ഇന്‍ഡിപെന്‍ഡന്റ് പി.യു കോളേജ് ബെംഗളൂരു പ്രിന്‍സിപ്പല്‍ സുപ്രീത് ബി ആര്‍ പറഞ്ഞു.

വൈറ്റ്നർ അനുവദിച്ചാൽ പരീക്ഷയുടെ മൂല്യനിർണയം അടക്കമുള്ളതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ഒഎംആർ റീഡർ മെഷിനുകൾ ഒഎംആർ ഷീറ്റിൽ ചെറിയ തിരുത്തലുകൾ കണ്ടാൽ പോലും ഉത്തരങ്ങൾ എടുക്കാതിരിക്കുമെന്നും സംസ്ഥാനത്തെ പ്രൈമറി ആൻറ് സെക്കൻഡറി സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡി. ശശികുമാർ അഭിപ്രായപ്പെട്ടു.. അതേ സമയം വിദ്യാർഥികളോ രക്ഷിതാക്കളോ അത്തരത്തിലുള്ള ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.

ആദ്യമായാണ് പരീക്ഷ രണ്ട് ദിവസങ്ങളിലായി നടത്തുന്നത്. 8,76,581 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. പരീക്ഷയില്‍  ഒഎംആര്‍ ഷീറ്റില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉണ്ടാകും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.