Follow the News Bengaluru channel on WhatsApp

റോസിയുടെ എലിവേട്ട

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

 

ഇരുപത്തിയൊന്ന്   

റോസിയുടെ എലിവേട്ട

റോസി സുന്ദരിയായിരുന്നു. മെലിഞ്ഞു നീണ്ട് ഒതുങ്ങിയ അരക്കെട്ടും ഒട്ടിയ വയറും ഉള്ള സ്ഥൂലഗാത്രിണി. സ്വപ്നം മയങ്ങുന്ന, അഞ്ജനകറുപ്പുള്ള കടമിഴിക്കോണുകള്‍. ചുണ്ടില്‍ ഏപ്പോഴും കതിരുദിര്‍ പുഞ്ചിരി. കണ്ടാല്‍ ആരും ഒന്ന് നോക്കി നിന്നുപോകും. ഒട്ടേറെ സമപ്രായക്കാരുടെ ഹൃദയം കവര്‍ന്നവള്‍. പടിക്കലെ വീട്ടിലെ ബപ്പിയുമായി ചെറിയൊരു ചുറ്റിക്കളി ഉണ്ടായിരുന്നതൊഴിച്ചാല്‍ വേറെ പേരുദോഷമൊന്നും ഇല്ലായിരുന്നു. കുറ്റം പറയാന്‍ പാടില്ലല്ലോ. അന്ന് ബപ്പിയുടെ ജീവിതം യൗവന തീക്ഷ്ണവും ഹൃദയം പ്രണയസുരഭിലവുമായിരുന്നു. കഥയിലേക്ക് വരാം. റോസിയുടെ ഒരേ ഒരു ഹോബി എലികളെ ചേസ് ചെയ്തു വധിക്കുക എന്നതായിരുന്നു. കണ്‍വെട്ടത്ത് ഏതെങ്കിലും എലി വന്നു പെട്ടാല്‍ അതിന്റെ കാര്യം കട്ടപ്പൊക.

ഒരുദിവസം കാലത്ത് റോസി സണ്‍ ബാത്തിനു ഒട്ടുമൂച്ചിച്ചോട്ടില്‍ മലന്നു കിടക്കുകയായിരുന്നു. മരക്കൊമ്പില്‍ നിന്നു ബാലന്‍സ് തെറ്റിയ ഒരെലി പൊത്തോന്ന് വീണത് റോസിയുടെ നെഞ്ചത്ത്. രണ്ടുപേരും ഞെട്ടലില്‍ നിന്നും വിമുക്തരാകാന്‍ ഒരുനിമിഷത്തെ ബ്രേക്ക്. പിന്നെ കണ്ടത് ജെയിംസ് ബോണ്ട് സിനിമയിലെ കാര്‍ ചേസിനെ വെല്ലുന്ന സീന്‍. സംഭവത്തിന് ദൃക്സാക്ഷിയായ ഗണേശന്‍ പറഞ്ഞതിങ്ങനെ.

‘പ്രാണരക്ഷാര്‍ത്ഥം ഉസൈന്‍ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഓടിയ മൂഷികന്‍ അയല്‍വക്കത്തെ അമ്മുദവല്ലിയുടെ വൈക്കോല്‍ കുണ്ടയില്‍ അഭയം പ്രാപിച്ചു. സെര്‍ച്ച്ഓപ്പറേഷന്റെ ഭാഗമായി വൈക്കോല്‍ കുണ്ടയില്‍ മൂഞ്ചി തിരുകിയ സുവര്‍ണ്ണാവസരം മുതലെടുത്തു എലി റോസിയുടെ മൂക്കില്‍ കടിമുറുക്കി.അപ്രതീക്ഷിത ആക്രമണത്തില്‍ വേദന കൊണ്ട് പുളഞ്ഞ റോസി വലിയ വായില്‍ പായ് പായ് എന്ന് നിലവിളിച്ചുകൊണ്ട് വന്നതിനേക്കാള്‍ സ്പീഡില്‍ തിരിച്ചോടി’ എന്നാണ്. റോസിയുടെ എലിവേട്ട പരമ്പരയിലെ അവസാനത്തെ എപ്പിസോഡായിരുന്നു അത്.

കഥകേട്ട ശേഷം, ചിന്നച്ചാമി മുടി വെട്ടുമ്പോള്‍ ഞങ്ങളുടെ ചെവിയിടുക്കില്‍ ബാക്കി നില്ക്കാറുള്ള രണ്ടുമൂന്നു ഊശാന്‍ രോമങ്ങള്‍ പോലെയുള്ള തന്റെ താടി തടവി അനന്തതയിലേക്ക് ദൃഷ്ടി പായിച്ചു ഡ്രൈവര്‍ ശശി ന്യൂട്ടന്റെ മൂന്നാം മോഷന്‍ തിയറി കോട്ടു ചെയ്തു ‘എവെരി ആക്ഷന്‍ ഹാസ് എന്‍ …..

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

 

കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

 

കഥ രണ്ട്-കൊരട്ടു വലി വായിക്കാം⏩

കൊരട്ടു വലി

 

കഥ മൂന്ന്- ചാര്‍വാക ദര്‍ശനം വായിക്കാം⏩

ചാര്‍വാക ദര്‍ശനം

കഥ നാല് – നാടക സ്മരണകൾ വായിക്കാം⏩

നാടക സ്മരണകൾ

കഥ അഞ്ച് –യാത്രയിലെ രസഗുള വായിക്കാം⏩

യാത്രയിലെ രസഗുള

കഥ ആറ്- ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം
വായിക്കാം⏩

ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

കഥ ഏഴ്- മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി
വായിക്കാം⏩

മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

കഥ എട്ട്-ഉറങ്ങുന്നവർ ഭാഗ്യവാൻമാർ
വായിക്കാം⏩

ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

കഥ ഒമ്പത്-ചിന്നമ്മു ചേച്ചിടെ ചീരെഴിവ്
വായിക്കാം⏩

ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

കഥ പത്ത്-കൂളിംഗ് ഗ്ലാസും ചേടത്തിയാരും
വായിക്കാം⏩

കൂളിംഗ് ഗ്ലാസും ചേടത്തിയാരും

കഥ പതിനൊന്ന്-കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി
വായിക്കാം⏩

കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

കഥ പന്ത്രണ്ട്– കൃഷ്ണേട്ടനും ഒരു പരേതനും
വായിക്കാം⏩

കൃഷ്‌ണേട്ടനും ഒരു പരേതനും

 

കഥ പതിമൂന്ന്-നാണ്വാര് ചരിതം
വായിക്കാം⏩

നാണ്വാര് ചരിതം

കഥ പതിനാല്-ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ
വായിക്കാം⏩

ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ

കഥ പതിനഞ്ച്- ഈ മനോഹര തീരത്ത്
വായിക്കാം⏩

ഈ മനോഹര തീരത്ത്

കഥ പതിനാറ് – കോപ്പുണ്ണിയാരുടെ ഓണസദ്യ
വായിക്കാം⏩

കോപ്പുണ്ണിയാരുടെ ഓണസദ്യ

കഥ പതിനേഴ്‌ – ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ
വായിക്കാം⏩

ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ

കഥ പതിനെട്ട് -രണ്ട് കഥകള്‍
വായിക്കാം

രണ്ട് കഥകള്‍

കഥ പത്തൊമ്പത്- ആരാന്റെ മാവിലെ മാങ്ങ

വായിക്കാം⏩

ആരാന്റെ മാവിലെ മാങ്ങ

കഥ  ഇരുപത് –ചിരിക്കാം കുലുങ്ങരുത്

വായിക്കാം⏩

ചിരിക്കാം കുലുങ്ങരുത്

 

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.