ബൈക്കുകളില്‍ എത്തിയ ആറംഗ സംഘം പെട്രോള്‍ പമ്പിലെത്തി മാരകായുധങ്ങള്‍ കാട്ടി പണം കവര്‍ന്നു
ബെംഗളൂരു: ബെംഗളൂരു ഭാരതി നഗറിലെ കോള്‍സ് റോഡില്‍ പെട്രോള്‍ പമ്പ് കൊള്ളയടിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഭരണസിരാകേന്ദ്രമായ വിധാന്‍ സൗധക്ക് മൂന്ന് കിലോമീറ്റര്‍ ദൂരത്താണ് സംഭവം. പുലര്‍ച്ചെ 4 മണിയോടെ ബൈക്കുകളിലെത്തിയ സംഘം പമ്പിലെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കൈയിലുള്ള 46000 രൂപ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.
പെട്രോള്‍ പമ്പ് ഉടമയുടെ പരാതിയെ തുടര്‍ന്ന് ഭാരതി നഗര്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. ബൈക്കുകളില്‍ സംഘം പെട്രോളടിക്കാനായി എത്തുന്നതും കത്തി, വടികള്‍ എന്നിവ എടുത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
— Akhila Karnataka Federation of Petroluem Traders (@akfpt) July 3, 2021
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.