Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് രണ്ടു ട്രെയിനുകള്‍ കൂടി പുനരാരംഭിക്കുന്നു

ബെംഗളൂരു: റെയില്‍വേ താല്‍കാലികമായി റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകളില്‍ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള രണ്ട് സര്‍വീസുകള്‍ കൂടി പുനരാരംഭിക്കുന്നു. ബാനസവാടി-കൊച്ചുവേളി (06319/06320/-ഹംസഫര്‍), ബാനസവാടി -എറണാകുളം (06129/06130) എന്നീ ട്രെയിനുകളാണ് സര്‍വീസ് പുനസ്ഥാപിക്കുന്നത്. ഇതിന് പുറമെ ചെന്നൈ മൈസൂരു എക്‌സ്പ്രസും ജൂലൈ അഞ്ച് മുതല്‍ സര്‍വീസ് ആരംഭിക്കും.

എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള സര്‍വീസ് ജൂലൈ 5 ന് ആരംഭിക്കും. ബാനസവാടിയില്‍ നിന്നും എറണാകുളത്തേക്കുള്ള ട്രെയിന്‍ ജൂലൈ ആറിനും സര്‍വീസ് ആരംഭിക്കും. കൊച്ചുവേളിയില്‍ നിന്നും ബാനസവാടിയിലേക്കുള്ള ട്രെയിന്‍ ജൂലൈ 8 നും ബാനസവാടിയില്‍ നിന്നും കൊച്ചുവേളിയിലേക്കുള്ള ട്രെയിന്‍ ജൂലൈ 9 നും ആരംഭിക്കും.

ബാനസവാടി – കൊച്ചുവേളി ഹംസഫര്‍ ട്രെയിന്‍ കേരളത്തില്‍ നിന്നും വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ് നടത്തുന്നത്. ബാനസവാടിയില്‍ നിന്നും കൊച്ചുവേളിയിലേക്ക് വെള്ളി, ഞായര്‍ ദിവസങ്ങളിലും സര്‍വീസ് നടത്തും.
ബാനസവാടിയില്‍ നിന്നും എറണാകുളത്തേക്കുള്ള ട്രെയിന്‍ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സര്‍വീസ് നടത്തുന്നത്.  എറണാകുളത്ത് നിന്നും ബാനസവാടിയിലേക്കുള്ള ട്രെയിന്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളിലാണ് സര്‍വീസ് നടത്തുന്നത്.

ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നല്‍കിയ ഇളവുകളെ തുടര്‍ന്ന് യാത്രക്കാരുടെ ലഭ്യത പരിഗണിച്ച് കഴിഞ്ഞ മാസം ബെംഗളൂരു- എറണാകുളം (02677), മൈസൂരു-കൊച്ചുവേളി (06315) ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചിരുന്നു. അതേ സമയം മലബാറിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറെ സഹായകരമാകുന്ന യശ്വന്തപുര- കണ്ണൂര്‍ എക്‌സ്പ്രസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പുകള്‍ വന്നിട്ടില്ല.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.