Follow the News Bengaluru channel on WhatsApp

മലയാളം മിഷൻ കർണാടക ചാപ്റ്റർ തല പ്രവേശനോത്സവം

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണ്ണാടക 2021 ലെ ചാപ്റ്റര്‍ തല പ്രവേശനോത്സവങ്ങളുടെ ഉദ്ഘാടനം ബെംഗളൂരു വെസ്റ്റ് മേഖലാ പ്രവേശനോത്സവത്തോടുകൂടി ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഓണ്‍ലൈനായി നടന്നു. മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് ഉത്ഘാടനം ചെയ്തു.

അക്കാദമിക് കോ ഓര്‍ഡിനേറ്റര്‍ സതീഷ് തോട്ടശേരി അധ്യക്ഷത വഹിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് ദാമോദരന്‍ മാഷ് പുതിയ കുട്ടികള്‍ക്കായി കണിക്കൊന്ന പാഠ പുസ്തകത്തെ ആസ്പദമാക്കി ആദ്യ ക്ലാസ് എടുത്തു. നോര്‍ക്ക ഡെവലപ്‌മെന്റ് ഓഫീസര്‍ റീസ രഞ്ജിത്, മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ ബിലു സി നാരായണന്‍, ഷാഹിന ലത്തീഫ്, ജെയ്‌സണ്‍ ലൂക്കോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വെസ്റ്റ് മേഖല കോഓര്‍ഡിനേറ്റര്‍ ജിസോ ജോസ് സ്വാഗതവും, സെക്രട്ടറി ടോമി ആലുങ്കല്‍ നന്ദിയും പറഞ്ഞു.

ബെംഗളൂരു വെസ്റ്റ് മേഖലയിലെ എണ്‍പതു പുതിയ കുട്ടികള്‍ പ്രവേശനോത്സവം വഴി മലയാള പഠനം ആരംഭിച്ചു. വിധ പഠനകേന്ദ്രങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന കുട്ടികള്‍ വിവിധ കലാ പരിപാടികള്‍ ഒരുക്കി പുതിയ കുട്ടികളെ സ്വാഗതം ചെയ്തു കൊച്ചു കുട്ടികളും അവരുടെ മാതാപിതാക്കളുമടക്കം ആയിരത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. കര്‍ണാടക ചാപ്റ്ററിലെ മറ്റു മേഖലകളിലും, മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളിലും ജൂലൈ മാസം പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.