Follow the News Bengaluru channel on WhatsApp

കഴുത്ത് ഞെരിച്ചപ്പോള്‍ അവള്‍ പറഞ്ഞു ചെയ്യല്ലമ്മേ, നമ്മുക്ക് ജീവിക്കാം

കണ്ണൂര്‍ : കഴുത്ത് ഞെരിച്ചപ്പോള്‍ അവള്‍ പറഞ്ഞു ‘ചെയ്യല്ലമ്മേ, നമ്മുക്ക് ജീവിക്കാം’ ഒന്‍പതു വയസ്സുകാരിയായ മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ മകള്‍ പറഞ്ഞ വാക്കുകളാണിത്. കുഴിക്കുന്ന് ഐശ്വര്യയില്‍ രാജേഷിന്റെയും വാഹിദയുടെയും മകള്‍ അവന്തിക(9) ആണ് മരിച്ചത്. രാജേഷിന്റെ പരാതിയില്‍ മനോദൗര്‍ലഭ്യമുണ്ടെന്ന് കരുതുന്ന വാഹിദ(42) യെ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തന്റെ അസുഖം സംബന്ധിച്ചു വാഹിദയ്ക്ക് ആശങ്കകള്‍ ഉണ്ടായിരുന്നു. അസുഖം കാരണം താന്‍ മരിച്ചു പോയാല്‍ മകള്‍ ഒറ്റപ്പെട്ടു പോകുമെന്ന് വാഹിദ ഭയന്നിരുന്നു. വാഹിദയുടെ ചികിത്സയുമായി ബന്ധപ്പെട്ട് രാജേഷുമായി തര്‍ക്കമുണ്ടായി. പിന്നീട് രാജേഷിനെ വീടിന് പുറത്താക്കി ഇവര്‍ മകളെയും കൂട്ടി മുറിക്കകത്ത് കയറി മുറി പൂട്ടുകയായിരുന്നു. രാജേഷും ബന്ധുക്കളും ചേര്‍ന്ന് കിടപ്പുമുറിയുടെ വാതില്‍ പൊളിച്ചു അകത്ത് കയറിയപ്പോള്‍ അവന്തിക കട്ടിലില്‍ ബോധമറ്റു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

വാഹിദയുടെ മൊഴിയില്‍ നിന്ന്

‘എനിക്ക് അസുഖം വന്നു മരിച്ചാല്‍ നീ ഒറ്റയ്ക്കായി പോകില്ലേയെന്നും ഒരുമിച്ച് മരിക്കാമെന്നും ശനി രാത്രി മകളോട് പറഞ്ഞിരുന്നു. മരിക്കേണ്ട അമ്മേ നമ്മുക്ക് ഒരുമിച്ച് ജീവിക്കാമെന്നാണ് മകള്‍ മറുപടി പറഞ്ഞത്. കഴുത്തു പിടിച്ചു ഞെരിച്ചപ്പോള്‍ ചെയ്യല്ലമ്മേ, നമ്മുക്ക് ജീവിക്കാമെന്നാണ് അവള്‍ പറഞ്ഞത്.

മകള്‍ മരിച്ച കാര്യം വാഹിദ അറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കുടകിലെ സമ്പന്ന കുടുംബാംഗമാണ് വാഹിദ. അവന്തികയും വാഹിദയും കുടകിലാണ് താമസം. കുട്ടി പഠിച്ചിരുന്നതും കുടകിലായിരുന്നു. വല്ലപ്പോഴും മാത്രമാണ് ഇവര്‍ കുഴിക്കുന്നിലെത്താറുള്ളത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.