Follow the News Bengaluru channel on WhatsApp

എ.ഐ.കെ.എം.സി.സി ദശദിന മംഗല്യമേള ആഗസ്റ്റ് 21 മുതല്‍

ബെംഗളൂരു : ഓള്‍ ഇന്ത്യാ കെ.എം.സി.സി. ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന മൂന്നാം സമൂഹ വിവാഹം ആഗസ്റ്റ് 21 മുതല്‍ 30 വരെ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ തവണകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പത്ത് ദിവസങ്ങളിലായിട്ടാണ് വിവാഹങ്ങള്‍ സംഘടിപ്പിക്കുന്നത്. ദിനേന പത്ത് ജോഡികളുടെ വിവാഹമാണ് നടക്കുക. വിവാഹത്തിനാവശ്യമായ വധൂവരന്മാരുടെ യാത്രാചെലവുള്‍പ്പെടെ മുഴുവന്‍ ചെലവുകളും കമ്മിറ്റി തന്നെയാണ് വഹിക്കുന്നത്.

സോമേശ്വര നഗറിലെ ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തിലും പുറത്ത് പ്രത്യേകം തയ്യാറാക്കിയ സംവിധാനങ്ങളിലുമാണ് വിവാഹചടങ്ങുകള്‍ നടത്തുക. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡണ്ട് ടി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. എഐകെഎംസിസി കോവിഡ്കെയര്‍ സെന്റര്‍, മറ്റു വിദ്യാഭ്യാസ റിലീഫ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി. വിവിധ വിംഗ് കണ്‍വീനര്‍മാരായി ഹനീഫ കല്ലക്കന്‍ (പാലിയേറ്റീവ് കെയര്‍), ടിസി മുനീര്‍ (ട്രോമകെയര്‍), നാസര്‍ നീലസന്ദ്ര (വിദ്യാഭ്യാസം), റഷീദ് മൗലവി (മതകാര്യം), അബ്ദുല്ല പാറായി (മീഡിയ) എന്നിവരെ തെരഞ്ഞടുത്തു. എസ്ടിസിഎച്ച് പാലിയേറ്റീവ് കെയറിന്റെ ഓരോ യൂണിറ്റുകള്‍ മൈസൂരിലും ഗൂഢല്ലൂരിലും ആരംഭിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ എം.കെ.നൗഷാദ്, ഡോ.എം.എ.അമീറലി, നാസര്‍ നീലസന്ദ്ര, ടിസി മുനീര്‍, ശംസുദ്ദീന്‍ അനുഗ്രഹ, റഷീദ് മൗലവി, റഹീം ചാവശ്ശേരി, അബ്ദുല്ല മാവള്ളി, മുനീര്‍ കുറ്റിക്കണ്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.