Follow the News Bengaluru channel on WhatsApp

രോഗസ്ഥിരീകരണ നിരക്ക് കൂടുതലുള്ള കുടക്, ഹാസന്‍ ജില്ലകളില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും 

ബെംഗളൂരു: കര്‍ണാടകയില്‍ ജൂലൈ 5 മുതല്‍ 19 വരെ രണ്ടാഴ്ച കാലത്തേക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും പ്രതിദിന കോവിഡ് സ്ഥിരീകരണ നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന കുടക്, ഹാസന്‍ ജില്ലകളില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. കുടകില്‍ 7.27 ആണ് കോവിഡ് സ്ഥിരീകരണ നിരക്ക്. രോഗ സ്ഥിരീകരണ നിരക്കില്‍ വര്‍ധന തുടരുന്ന സാഹചര്യത്തില്‍ കര്‍ശന ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ഡെപ്യൂട്ടി കമീഷണര്‍ ചാരുലത സോമല്‍ പറഞ്ഞു. ജില്ലയുടെ അതിര്‍ത്തികളില്‍ കര്‍ശന പരിശോധനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിനോദ സഞ്ചാരികള്‍ക്ക് കുടകിലേക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പുറമെ ഹോം സ്റ്റേകളും റെസ്റ്റോറന്റുകളും ലോഡ്ജുകളും 19 വരെ അടഞ്ഞ് കിടക്കും. വെള്ളിയാഴ്ച രാത്രി ഒമ്പത് മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണിവരെ വാരാന്ത്യ കര്‍ഫ്യൂവും എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് മണിവരെ രാത്രി കാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടകില്‍ തിങ്കളാഴ്ച സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 120 ആണ്. ജില്ലയില്‍ 1661 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

ഹാസന്‍ ജില്ലയില്‍ ജൂലൈ 12 വരെ ചൊവ്വ, ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയതായി ഡെപ്യൂട്ടി കമീഷണര്‍ ആര്‍. ഗിരീഷ് അറിയിച്ചു. ആരാധനാലയങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് സന്ദര്‍ശകരെ വിലക്കിയിട്ടുണ്ട്. തിങ്കള്‍, ബുധന്‍, വെള്ളി എന്നി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെ ബാങ്കുകള്‍, തപാല്‍ ഓഫീസുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും. ഹാസനില്‍ തിങ്കളാഴ്ച്ച 383 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3016 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

അതേ സമയം ബെംഗളൂരു അടക്കം മറ്റു ജില്ലകളിൽ തിങ്കളാഴ്ച്ച മുതൽ ലോക് ഡൗൺ ഇളവുകൾ നിലവിൽ വന്നു. ബസുകളിലും മെട്രോകളിലും മുഴുവൻ സീറ്റുകളിലും യാത്രക്കാരെ പ്രവേശിപ്പിക്കാനും ആരാധനാലയങ്ങൾ, മാളുകൾ എന്നിവ രാത്രി ഒമ്പത് വരെ തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.