Follow the News Bengaluru channel on WhatsApp

ദൃശ്യം സിനിമയെ അനുകരിച്ച് അയല്‍വാസിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച കൊലക്കേസ് പ്രതി വെടിയേറ്റ് ആശുപത്രിയില്‍

ന്യൂഡല്‍ഹി: മലയാള സിനിമ ദൃശ്യത്തിന്റെ ബോളിവുഡ് പതിപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അയല്‍വാസിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച കൊലക്കേസ് പ്രതി വെടിയേറ്റ് ആശുപത്രിയില്‍.

അമര്‍പാല്‍ എന്നയാളാണ് അയല്‍വാസിയായ ഓംബിറിനെ കുടുക്കാന്‍ ശ്രമിച്ചത്. ജൂണ്‍ 29ന് അയല്‍ക്കാര്‍ തമ്മിലുള്ള വഴിക്കിനിടെ ഓംബിറിന്റെ മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് അമര്‍പാല്‍. കൊലക്കേസില്‍ ജയിലിലായ അമര്‍ 60 ദിവസത്തെ ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.
തുടര്‍ന്ന് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും ഇതു വിജയിച്ചില്ല. ഇതോടെ ഓം ബിറിനെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സഹോദരന്‍ ഗുഡ്ഡു, ബന്ധു അനില്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് അമര്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്തതെന്നു പോലീസ് പറഞ്ഞു. ഇതിനായി അമര്‍ എല്ലാവര്‍ക്കും ‘ദൃശ്യം ‘ സിനിമ കാണിച്ചു കൊടുത്തു. അതനുസരിച്ച് ചില രംഗങ്ങള്‍ പുനരാവിഷ്‌കരിച്ച് സാക്ഷികളെ സൃഷ്ടിച്ച് പദ്ധതി വിജയിപ്പിക്കുകയായിരുന്നു ലക്ഷ്യം.
ഓംബിറും കുടുംബവും തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നതായി അമര്‍
എല്ലാവരെയും വിശ്വസിപ്പിച്ചു തുടങ്ങി. തുടര്‍ന്ന് ഒരു നാടന്‍ തോക്കും തിരകളും സംഘടിപ്പിച്ചു. വെടിയേറ്റാലും മരണം സംഭവിക്കാതിരിക്കാന്‍ കരുതലെടുത്തു.
ഡല്‍ഹിയിലെ ഖൈബര്‍ പാസാണ് ആക്രമണ നാടകത്തിനായി അമറും സംഘവും തിരഞ്ഞെടുത്ത്.
അമറിനു നേരെ വെടിയുതിര്‍ത്ത ശേഷം അനില്‍ ഓടി രക്ഷപ്പെട്ടു. വെടിയേറ്റ നിലയില്‍ സമീപത്തുള്ള സുഹൃത്തുക്കള്‍ക്കടുത്തെത്തിയ അമര്‍, എതിരാളികള്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് അവരോടു പറഞ്ഞു. ഓംബിറും കുടുംബവുമാണ് ആക്രമണത്തിനു പിന്നിലെന്നും അമര്‍ പറഞ്ഞു. എന്നാല്‍ അമറിന്റെയും ബന്ധുക്കളുടെയും മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് സത്യങ്ങള്‍ പുറത്തു വന്നത്. വെടിവയ്ക്കാനുപയോഗിച്ച തോക്ക് അനിലിന്റെ പക്കല്‍ നിന്നു പോലീസ് കണ്ടെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.