Follow the News Bengaluru channel on WhatsApp

കേന്ദ്ര സാമൂഹിക നീതി മന്ത്രി താവര്‍ ചന്ദ് ഗെലോട്ടിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ചു

ബെംഗളൂരു: കേന്ദ്ര സാമൂഹിക നീതി മന്ത്രി താവര്‍ ചന്ദ് ഗെലോട്ടിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി വിജ്ഞാപനമിറക്കി. 73 കാരനായ ഗെലോട്ട് മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭ അംഗമാണ്. ഗവര്‍ണര്‍ വാജുവായി വാലക്ക് പകരമായാണ് ഗെലോട്ട് ചുമതല ഏല്‍ക്കുന്നത്. മധ്യപ്രദേശിലെ നാഗ്ദയിൽ നിന്നുള്ള ഗെലോട്ട് ബി.ജെ.പിയുടെ മുതിർന്ന നേതാക്കളിൽ ഒരാളാണ്. ബിജെപിയുടെ പാർലമെൻററി ബോർഡിലും കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിറ്റിയിലും അംഗമാണ്. 1996,2009 വർഷങ്ങളിൽ മധ്യപ്രദേശിലെ ഷാജപൂരില്‍ നിന്നുള്ള ലോകസഭ അംഗമായിരുന്നു.

കര്‍ണാടകക്ക് പുറമേ മിസോറാം, ഗോവ, ഹരിയാന, ത്രിപുര, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു. മിസോറാം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ളയെ ഗോവ ഗവര്‍ണറായി മാറ്റി നിയമിച്ചു. ഡോ. കംബംപട്ടി ഹരിബാബു ആണ് പുതിയ മിസോറാം ഗവര്‍ണര്‍. ഹരിയാന ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയെ ത്രിപുര ഗവര്‍ണറാക്കി. ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ ആണ് പുതിയ ഹരിയാന ഗവര്‍ണര്‍. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ആണ് പുതിയ ഹിമാചല്‍ ഗവര്‍ണര്‍. ജാര്‍ഖണ്ഡ് ഗവര്‍ണറായി ത്രിപുര ഗവര്‍ണറായിരുന്ന രമേശ് ബായിസിനെ നിയമിച്ചു. മംഗുഭായ് ഛഗന്‍ഭായ് പട്ടേല്‍ ആണ് പുതിയ മധ്യപ്രദേശ് ഗവര്‍ണര്‍.

കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഗവര്‍ണര്‍മാരെ മാറ്റിയതെന്നും ജൂലൈ 8 ന് മന്ത്രിസഭ പുനസംഘടനയുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതിയും പ്രധാനമന്ത്രിയും തന്നില്‍ വിശ്വാസ്യത അര്‍പ്പിച്ചിട്ടുണ്ടെന്നും പുതിയ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കുമെന്നും രാജ്യസഭാ അംഗം, മന്ത്രി സ്ഥാനം എന്നിവ ഒഴിയുന്നതിന്റെ ഭാഗമായി നാളെ രാജിക്കത്ത് സമര്‍പ്പിക്കുമെന്നും ഗെലോട്ട് പറഞ്ഞു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.