Follow the News Bengaluru channel on WhatsApp

മന്ത്രിയുടെ മകന്റെ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

ബെംഗളൂരു: ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദിയുടെ മകന്‍ ചിദാനന്ദ സാവദി സഞ്ചരിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് ബാഗല്‍കോട്ടിലെ ഹുനഗുണ്ട ദേശീയ പാത 50-ലാണ് അപകടം. ചിക്കഹന്തഗല്‍ സ്വദേശിയും കര്‍ഷകനുമായ കോടേലപ്പ ബോലി (58) ആണ് മരിച്ചത്. വയലില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാര്‍ ഇടിച്ചത്. പ്രദേശവാസികളും കാറിലുണ്ടായിരുന്നവരും ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

അത്താനിയില്‍ നിന്നും വിജയപുരയിലേക്ക് രണ്ട് കാറുകളിലായി വരികയായിരുന്നു ചിദാനന്ദയും സുഹൃത്തുക്കളും. ഇടിച്ച കാറില്‍ ചിദാനന്ദ ഉണ്ടായിരുന്നില്ലെന്നും ഇദ്ദേഹം തൊട്ടുപിറകിലുള്ള കാറിലാണ് വന്നതെന്നും പോലീസ് പറഞ്ഞു. എന്നാല്‍ പ്രദേശവാസികള്‍ ഇത് നിഷേധിച്ചു. അപകടമുണ്ടാക്കിയ കാറില്‍ ചിദാനന്ദ ഉണ്ടായിരുന്നെന്ന് ഇവര്‍ ആരോപിച്ചു. സംഭവം ദൗര്‍ഭാഗ്യകരമെന്ന് ഉപമുഖ്യമന്ത്രി ലക്ഷ്മന്‍ സാവദി പ്രതികരിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.