Follow the News Bengaluru channel on WhatsApp

മുൻ കേന്ദ്രമന്ത്രിയുടെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ; ഒരാള്‍ അറസ്റ്റില്‍ 

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി പി ആർ കുമാരമംഗലത്തിന്റെ ഭാര്യയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തെക്കൻ ഡൽഹിയിലെ വസന്ത് വിഹാറിലെ വീട്ടിൽ ഇന്നലെ രാത്രിയാണ് കിറ്റി കുമാരമംഗലം (67) കൊല്ലപ്പെട്ടത്. സുപ്രീം കോടതി അഭിഭാഷകയാണ് കിറ്റി.

കവർച്ച ലക്ഷ്യമിട്ട് കയറിയ സംഘം കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തലയിണ കൊണ്ട് മുഖത്ത് അമർത്തി ശ്വാസം മുട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. വസന്തവിഹാർ സ്വദേശിയായ അലക്കുകാരനായ രാജു ലഖാൻ (24) എന്ന ആളെയാണ് പിടികൂടിയത്. രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു.

ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ വീട്ടിലെ അലക്കുകാരനും മറ്റു രണ്ടുപേരും മോഷണത്തിനായി അതിക്രമിച്ചു കയറുകയായിരുന്നു. പരിചയക്കാരനായതിനാൽ വാതിൽ തുറന്നുകൊടുത്ത കിറ്റിയെ ഇയാളും സംഘവും ആക്രമിക്കുകയായിരുന്നു. വീട്ടുജോലിക്കുനിന്നയാളെ മുറിയിൽ പൂട്ടിയിട്ടു. ഇവരുടെ അലറിക്കരച്ചിൽ കേട്ടെത്തിയ അയൽക്കാരാണ് രാത്രി പതിനൊന്നോടുകൂടി പൊലീസിനെ വിവരം അറിയിച്ചത്. വീട്ടിൽനിന്ന് പണവും ആഭരണങ്ങളും കവർന്നിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.