Follow the News Bengaluru channel on WhatsApp

ട്രാഫിക് ലംഘന പിഴയടക്കാന്‍ ഇനി പേടിഎം ആപ്പും ഉപയോഗിക്കാം

ബെംഗളൂരു: ട്രാഫിക് നിയമം ലംഘിച്ചതിന് പിഴ അടക്കാന്‍ പേടിഎം ആപ്പ് ഉപയോഗിക്കാമെന്ന് ട്രാഫിക് ജോയിന്റ് കമീഷണര്‍ ബി.ആര്‍. രവികാന്ത് ഗൗഡ അറിയിച്ചു. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഐ.ടി. സ്ഥാപനമായ ടെലിബ്രഹ്മ സര്‍വീസിന്റെ സഹകരണത്തോടെയാണ് ഡിജിറ്റല്‍ ഇടപാടിന് സൗകര്യമൊരുക്കിയത്.

പിഴ ഈടാക്കുന്നത് സുതാര്യമാക്കാനും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സമ്പര്‍ക്കം ഒഴിവാക്കാനുമാണ് കറന്‍സി രഹിത സംവിധാനം സ്വീകരിച്ചതെന്നും ബി.ആര്‍. രവികാന്ത് ഗൗഡ പറഞ്ഞു. പേടിഎം വഴി പിഴ അടക്കുമ്പോള്‍ മറ്റു സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഔപചാരിക ഉത്ഘാടനം ബെംഗളൂരു സിറ്റി കമ്മീഷണര്‍ കമല്‍ പാന്ത് തിങ്കളാഴ്ച നിര്‍വഹിച്ചു.

നിലവില്‍ ബാംഗ്ലൂര്‍ വണ്‍ ആപ് വഴിയും ബെംഗളൂരു ട്രാഫിക് പോലീസ് വെബ് സൈറ്റ് വഴിയും പിഴ തുക ടിജിറ്റലായി അടക്കാനുള്ള സൗകര്യമുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.